Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട്ട് മയക്കുമരുന്നുമായി നാല് പേരെ പൊലീസ് പിടികൂടി; സംഘത്തിന്റെ പക്കൽ നിന്ന് എൽഎസ്ഡിയും എംഡിഎംഎയും കണ്ടെടുത്തു; അറസ്റ്റ് താമരശ്ശേരി അണ്ടോണയിൽ നടന്ന വാഹനപരിശോധനയ്ക്കിടെ

കോഴിക്കോട്ട് മയക്കുമരുന്നുമായി നാല് പേരെ പൊലീസ് പിടികൂടി; സംഘത്തിന്റെ പക്കൽ നിന്ന് എൽഎസ്ഡിയും എംഡിഎംഎയും കണ്ടെടുത്തു; അറസ്റ്റ് താമരശ്ശേരി അണ്ടോണയിൽ നടന്ന വാഹനപരിശോധനയ്ക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മയക്കുമരുന്നുമായി നാലു പേർ പൊലീസ് പിടിയിലായി. വെള്ളിയാഴ്ച രാത്രി താമരശ്ശേരി അണ്ടോണയിൽ നടന്ന വാഹന പരിശോധനയിലാണ് നാല് പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.കരുമല താനിക്കൽ ശരത് (24), കിനാലൂർ ഏഴുകണ്ടി താഴെ മഠത്തിൽ ടി.എം. ജുബിൻ ഷാൻ (22), തച്ചം പൊയിൽ കുന്നുംപുറം കെ.പി.സക്കറിയ (27), ഉമ്മിണികുന്ന് ചെരോത്ത് പൊയിൽ ദിൽഷാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

240 മില്ലിഗ്രാം എൽ എസ്ഡിയും 790 മില്ലി ഗ്രാം എംഡി എംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. എസ്‌ഐ.മാരായ സനൽരാജ്, അനൂപ്, അനീഷ്, അനിൽ, എഎസ്ഐമാരായ വജയപ്രകാശ് ,രാധാകൃഷ്ണൻ, സീനിയർ സി.പി.ഒ.മാരായ ജിനീഷ്, അരുൺ ,ഷിജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP