Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

നാല് ദിവസമായിട്ടും ​ഗൃഹനാഥൻ മരിച്ചതറിയാതെ കുടുംബാംഗങ്ങൾ; ദുർ​ഗന്ധം രൂക്ഷമായതോടെ അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് അഴുകിയ മൃതദേഹം

നാല് ദിവസമായിട്ടും ​ഗൃഹനാഥൻ മരിച്ചതറിയാതെ കുടുംബാംഗങ്ങൾ; ദുർ​ഗന്ധം രൂക്ഷമായതോടെ അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് അഴുകിയ മൃതദേഹം

മറുനാടൻ മലയാളി ബ്യൂറോ

പുൽപ്പള്ളി: ​ഗൃഹനാഥൻ മരിച്ചതറിയാതെ മാനസിക അസ്വാസ്ഥ്യമുള്ള കുടുംബാംഗങ്ങൾ. പുറംലോകം മരണവിവരം അറിഞ്ഞത് വീട്ടിൽ നിന്നും രൂക്ഷമായ ദുർ​ഗന്ധം വമിച്ചതോടെമാത്രം. കദവാക്കുന്ന് കാര്യമ്പാടി വീട്ടിൽ വേലായുധ(70)​​ന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ അമ്മിണിയോടും, മകൻ ഗംഗാധരനോടുമൊപ്പമാണ് വേലായുധൻ താമസിച്ചിരുന്നത്. വേലായുധനെ പുറത്ത് കാണാത്തത് എന്താണെന്ന് ചോദിക്കുന്നവരോട് അച്ചന് സുഖമില്ലെന്നും കിടക്കുകയാണെന്നുമാണ് ഗംഗാധരൻ സമീപവാസികളോട് പറഞ്ഞിരുന്നത്.

ഞായറാഴ്ച രൂക്ഷമായ ദുർഗന്ധം വമിച്ചതിനെതുടർന്ന് അയൽവാസി വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് വേലായുധൻ മരിച്ചതറിയുന്നത്. ശാരീരിക അസ്വാസ്ഥ്യങ്ങളും അസുഖബാധിതനുമായി ഒരാഴ്‌ച്ചയിലേറെയായി കിടപ്പിലായിരുന്നത്രേ വേലായുധൻ. ഇയാളുടെ മകൾ മകൾ ഷീല ഭർത്താവിനൊപ്പം തമിഴ്‌നാട്ടിലാണ് താമസം. പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP