Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി പുതുതായി ആരംഭിക്കുക 39 ആഭ്യന്തര സർവീസുകൾ; തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകൾ; എയർലൈൻ മേധാവികളുടെ തീരുമാനം കഴിഞ്ഞ ദിവസം പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്‌ച്ചയുടെ അടിസ്ഥാനത്തിൽ

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി പുതുതായി ആരംഭിക്കുക 39 ആഭ്യന്തര സർവീസുകൾ; തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകൾ; എയർലൈൻ മേധാവികളുടെ തീരുമാനം കഴിഞ്ഞ ദിവസം പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്‌ച്ചയുടെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 39 പുതിയ ആഭ്യന്തര സർവ്വീസുകൾ ഉടൻ ആരംഭിക്കും. ആറ് വിമാന കമ്പനികൾ പുതിയ സർവ്വീസ് തുടങ്ങുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ടിക്കറ്റിന്റെ വാറ്റ് നിരക്ക് കുറച്ചാൽ മൂന്ന് സർവ്വീസുകൾ കൂടി തുടങ്ങുമെന്ന് ഇൻഡിഗോ കമ്പനി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിളിച്ച എയർലൈൻ മേധാവികളുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പുതിയ സർവീസുകളിൽ കൂടുതലും തിരുവനന്തപുരത്ത് നിന്നാണ്. തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകളാണ് ഉണ്ടാവുക. മൊത്തം 22 ഫ്‌ളൈറ്റുകൾ. എയർ ഇന്ത്യ - 1, സ്‌പൈസ് ജെറ്റ് - 8, എയർ ഏഷ്യ- 7, വിസ്താര -1, ഗോ എയർ - 22 എന്നിങ്ങനെയാണ് വിമാന സർവ്വീസുകൾ

കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത എയർലൈന്മേധാവികളുടെ യോഗത്തെ തുടർന്നാണ് വിമനകമ്പനികൾ പുതിയ സർവീസുകൾ ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ആയിരത്തിലധികം സർവീസുകൾ കഴിഞ്ഞ ഒരുവർഷത്തിനിടെ കുറഞ്ഞതിലുള്ള ആശങ്ക മുഖ്യമന്ത്രി വിമാന കമ്പനികളെയും കേന്ദ്ര വ്യേമയാന മന്ത്രാലയത്തെയും അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP