Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ്; 3,737 കോടി രൂപ മാറ്റിവെച്ചു; ഉടൻ വിതരണം ചെയ്യുമെന്ന് പ്രകാശ് ജാവ്‌ദേക്കർ

30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ്; 3,737 കോടി രൂപ മാറ്റിവെച്ചു; ഉടൻ വിതരണം ചെയ്യുമെന്ന് പ്രകാശ് ജാവ്‌ദേക്കർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 30 ലക്ഷം ജീവനക്കാർക്ക് ഉടൻ ബോണസ് വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ. ഇതിനായി 3,737 കോടി രൂപ മാറ്റിവെച്ചുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ് ദേക്കർ അറിയിച്ചു. നോൺ ഗസറ്റഡ് തസ്തികയിലുള്ള ജീവനക്കാർക്കാണ് ബോണസ് നൽകുകയെന്നും അദ്ദേഹം അറിയിച്ചു.

ബോണസ് നൽകുന്നതിലൂടെ രാജ്യത്തെ ഉപഭോഗം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഒറ്റത്തവണയായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാവും പണം നൽകുക. വിജയദശമിക്ക് മുമ്പ് പണം അക്കൗണ്ടുകളിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഒക്‌ടോബർ 12ന് സമ്പദ്‌വ്യവസ്ഥയുടെ ഉണർവിനായി ധനമന്ത്രി നിർമല സീതാരാമൻ 73,000 കോടിയുടെ രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എൽ.ടി.സി കാഷ് വൗച്ചറും ഉത്സവകാലത്തേക്കുള്ള പ്രത്യേക അഡ്വാൻസും പൊതുമേഖല ജീവനക്കാർ നൽകുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP