Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്വാസം മുട്ടലും വയറിനു പെരുക്കവുമായി എത്തിയ സ്ത്രീയിൽ നടത്തിയത് മൂന്ന് ശസ്ത്രക്രിയകൾ; ഏഴ് മണിക്കൂർ കൊണ്ട് ഹൃദയ ശസ്ത്രക്രീയയും തൈറോയ്ഡ് ഗ്രന്ഥിയിലും ഗർഭപാത്രത്തിലും വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ

ശ്വാസം മുട്ടലും വയറിനു പെരുക്കവുമായി എത്തിയ സ്ത്രീയിൽ നടത്തിയത് മൂന്ന് ശസ്ത്രക്രിയകൾ; ഏഴ് മണിക്കൂർ കൊണ്ട് ഹൃദയ ശസ്ത്രക്രീയയും തൈറോയ്ഡ് ഗ്രന്ഥിയിലും ഗർഭപാത്രത്തിലും വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശ്വാസം മുട്ടലും വയറിനു പെരുക്കവുമായി എത്തിയ സ്ത്രീയിൽ ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെ ഏഴ് മണിക്കൂറിനുള്ളിൽ 3 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെടുത്തി നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ട 49കാരി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

ശ്വാസം മുട്ടലും വയറിനു പെരുക്കവുമായാണ് വീട്ടമ്മ കാർഡിയോളജി വിഭാഗം പ്രഫസർ ഡോ: ജോർജ് കോശിയെ സമീപിച്ചത്. പരിശോധനയിൽ ആദ്യം ഹൃദയ വാൽവിന് ചുരുക്കമുണ്ടെന്ന് കണ്ടെത്തി. വീണ്ടും പരിശോധിച്ചപ്പോൾ ഇടത്തേ ഹൃദയ അറയിൽ ഒരു മുഴ കണ്ടെത്തി. ഈ മുഴ ഇടത്തേ അറയിൽ നിന്നും വാൽവ് തുളച്ച് മറ്റൊരു അറയിലേയ്ക്ക് വ്യാപിച്ച നിലയിലായിരുന്നു. കാർഡിയോ തൊറാസിക് വിഭാഗം പ്രഫസർ ഡോ: വി. സുരേഷ് കുമാറിന്റെ നേതൃത്യത്തിൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് രോഗിയുടെ തൈറോയ്ഡ് ഗ്രന്ഥിയിൽ ഒരു വലിയ കാൻസർമുഴ വളരുന്നതായും അത് കഴുത്തിലെ കഴലകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തതായി കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഗർഭപാത്രത്തിനുള്ളിലും സാമാന്യം വലിപ്പമുള്ള മറ്റൊരു മുഴ കൂടി കണ്ടെത്തി.കാർഡിയോ തൊറാസിക്, സർജറി, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാർ കൂടിയാലോചിച്ച് ഹൃദയ അറയ്ക്കുള്ളിലെ മുഴയും തൈറോയ്ഡ് ഗ്രന്ഥിയും കഴുത്തിലെ കഴലകളും ഗർഭപാത്രവും നീക്കം ചെയ്യുക എന്നീ മൂന്നു ശസ്ത്രക്രിയകളും ഒരേസമയം നടത്താൻ തീരുമാനിച്ചു.

കഴിഞ്ഞ 25നായിരുന്നു ഒരേ ടേബിളിൽ മൂന്നു ചികിത്സാ വിഭാഗങ്ങൾ കൈ കോർത്ത് ശസ്ത്രക്രിയ നടത്തിയത്. ജനറൽ സർജറി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ: വിനീതും സംഘവും കഴുത്തിലെ ശസ്ത്രക്രിയ തുടങ്ങിയ അതേ സമയം ഗൈനക്കോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ: ജെ. സിമിയുടെ നേതൃത്വത്തിലുള്ള സംഘം ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും ആരംഭിച്ചു.

ഈ ശസ്ത്രക്രിയകൾക്കുശേഷമാണ് പ്രഫ: വി. സുരേഷ്‌കുമാറും ഡോ: കൃഷ്ണയും സീനിയർ റസിഡന്റുമാരായ ഡോ: വിപിൻ, ഡോ: മഹേഷ് എന്നിവരടങ്ങുന്ന സംഘം ഹൃദയഅറയ്ക്കുള്ളിലെ മുഴ നീക്കം ചെയ്തത്. ഗർഭപാത്രത്തിലെ മുഴയ്ക്ക് 20 സെന്റീ മീറ്ററും ഹൃദയ അറയിലെ മുഴയ്ക്ക് ഏഴു സെന്റീമീറ്ററും വലിപ്പമുണ്ടായിരുന്നു. അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ: തുഷാര, ഡോ: ശീതൾ, പെർഫ്യൂഷനിസ്റ്റ് രേവതി, തീയേറ്റർ നഴ്‌സുമാരായ ഷൈനി, സൂര്യ, രൂപ എന്നിവരും ഡോക്ടർമാര്ക്കൊപ്പം നിർണായക പങ്കുവഹിച്ചപ്പോൾ ഒരാഴ്ചയ്ക്കുശേഷം രോഗി പൂർണ്ണ ആരോഗ്യവതിയായി ആശുപത്രി വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP