Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിൽ ഉടമയുടെ ക്രൂരമർദനത്തിനു വിധേയരായ മലയാളി യുവാക്കൾ തിരിച്ചെത്തി; സൗദിയിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശികൾ ഇനി നാടിന്റെ സുരക്ഷിതത്വത്തിൽ

തൊഴിൽ ഉടമയുടെ ക്രൂരമർദനത്തിനു വിധേയരായ മലയാളി യുവാക്കൾ തിരിച്ചെത്തി; സൗദിയിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശികൾ ഇനി നാടിന്റെ സുരക്ഷിതത്വത്തിൽ

തിരുവനന്തപുരം: സൗദി അറേബ്യയിൽ തൊഴിൽ ഉടമയുടെ ക്രൂരമർദനത്തിന് ഇരയായ മലയാളി യുവാക്കൾ നാട്ടിൽ തിരിച്ചെത്തി. ഹരിപ്പാട് സ്വദേശികളായ ബൈജു, അഭിലാഷ്, വിമൽകുമാർ എന്നിവരാണ് ഇന്നു രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെതുടർന്നാണ് യുവാക്കൾക്ക് നാട്ടിലേക്ക് മടങ്ങാനായത്. കൊടും പീഡനകാലം മറക്കാൻ ശ്രമിച്ച് ഇനി നാട്ടിലെ സുരക്ഷിതത്വത്തിൽ ഇവർ കഴിയും.

മലയാളികൾളുൾപ്പെട്ട ട്രാവൽ ഏജൻസിയുടെ കബളിപ്പിക്കലിനിരയായി ഇല്ലാത്ത കമ്പനിയിലെ ജോലിക്ക് സൗദിയിലെത്തിയ ഇവർക്ക് സ്വദേശിയായ തൊഴിലുടമയുടെ ഭാഗത്തു നിന്ന് ക്രൂര പീഡനങ്ങളായിരുന്നു ഏൽക്കേണ്ടി വന്നത്. മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇവരുടെ മോചനത്തിന് കേരള കേന്ദ്രസർക്കാരുകൾ ശ്രമിച്ചത്.

എംബസിയും ജിദ്ദ കോൺസുലേറ്റും ഇടപെട്ടതോടെ മോചനം ഉറപ്പായി. ഇവർ നാട്ടിലെത്തുന്ന കാര്യം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP