Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്ക് നിയന്ത്രണം വിട്ട് ടെട്രാപോഡിലിടിച്ചു; കൊല്ലം മയ്യനാട് മൂന്നുപേർ മരണപ്പെട്ടു; അപകടം ഇന്ന് പുലർച്ചെയോടെ; അപകടത്തിൽ പെട്ടത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾ

ബൈക്ക് നിയന്ത്രണം വിട്ട് ടെട്രാപോഡിലിടിച്ചു; കൊല്ലം മയ്യനാട് മൂന്നുപേർ മരണപ്പെട്ടു; അപകടം ഇന്ന് പുലർച്ചെയോടെ; അപകടത്തിൽ പെട്ടത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം:താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡിൽ ഇടിച്ചു മൂന്നുപേർ മരിച്ചു. മൂന്നുപേരും മൽസ്യത്തൊഴിലാളികളാണ്. ഒരു ബൈക്കിലാണു മൂന്നു പേരും സഞ്ചരിച്ചത്. പരവൂർ തെക്കുംഭാഗം ചില്ലയ്ക്കൽ സ്വദേശികളായ അൽഅമീൻ, മാഹിൻ, സുധീർ എന്നിവരാണു മരിച്ചത്.പുലർച്ചെ മൂന്നിനു ശേഷമാണ് അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം.

കൊല്ലം വാടിയിൽ നിന്ന് മത്സ്യബന്ധനം കഴിഞ്ഞ് മൂവരും ഒരു ഇരുചക്രവാഹനത്തിൽ പരവൂരിലേക്ക് വരുകയായിരുന്നു.വീട്ടിലേക്ക് ഉള്ളമീൻ നേന്ത്രകായ എന്നിവ കൈയിൽ കരുതിയിരുന്നു.ഇത് അപകടസ്ഥലത്ത് നിന്നും കണ്ടെത്തി.പ്രഭാതസവാരിക്ക് എത്തിയവരാണ് ആദ്യം മൃതശരീരങ്ങൾ കണ്ടത്. റോഡിന്റെ വശത്ത് കടൽകയറാതിരിക്കാൻ വേണ്ടി അടുക്കിവച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയാണ് അപകടം.

അപകടം ഉണ്ടായ സമയം ആരും തീരദേശ പാതയായ ഈ വഴിക്കു വരാത്തതിനാൽ ഇവർ മൂന്നുപേരും രക്തം വാർന്നു മരിച്ചുവെന്നാണ് വിലയിരുത്തൽ.മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.അതേസമയം പുലർച്ചെ നടന്ന അപകടത്തിൽ വാഹനം നിയന്ത്രണം വിടാനുള്ള കാരണം വ്യക്തമല്ല.

പ്രദേശത്ത് സിസിടിവികൾ ഇല്ലാത്തതും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തിരച്ചറിയുന്നതിന് തടസ്സമായിട്ടുണ്ട്.സിറ്റിപൊലീസ്‌കമ്മീഷ്ണർ,ഫോറൻസിക് വിഭാഗം, മൊട്ടോർവാഹനവകുപ്പും,ഇരവിപുരംപൊലീസ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP