Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.ടി.ജലീൽ എംഎൽഎയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ; ജലീലിന്റെ രാജിക്കായി വളാഞ്ചേരിയിലെ വീട്ടിലേക്കും ബിജെപി മാർച്ച്

കെ.ടി.ജലീൽ എംഎൽഎയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ; ജലീലിന്റെ രാജിക്കായി വളാഞ്ചേരിയിലെ വീട്ടിലേക്കും ബിജെപി മാർച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: കശ്മീർ വിഷയത്തിൽ രാജ്യദ്രോഹ പരാമർശം നടത്തിയ കെടി ജലീൽ എംഎൽഎയുടെ നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച നേതൃത്വത്തിൽ കെ.ടി.ജലീലിന്റെ എടപ്പാളിലെ എംഎ‍ൽഎ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ മൂന്നു ബിജെപി പ്രവർത്തകരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പുഴക്കാട്ടിരി സ്വദേശി ഏലായിൽ സജേഷ്(31)മാങ്ങാട്ടിരി സ്വദേശി കദളിയിൽ സുബിത്ത്(27) മൂതൂർ സ്വദേശി കോതകുളങ്ങര സുധൻ(30) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

എംഎ‍ൽഎയുടെ അടിച്ചിട്ട ഓഫീസിന് പറത്തെ ചുവപ്പ് നിറത്തിലുള്ള എംഎ‍ൽഎ ഓഫീസ് എന്ന് എഴുതിവെച്ച ബോർഡിലും അടച്ചിട്ട ഓഫീസിന്റെ ഷട്ടറിന് പുറത്തുമാണ് യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചിരുന്നത്. ഇതിന് പുറമെ 'കാശ്മീർ' ഇന്ത്യയുടേത്' യുവ മോർച്ച പ്രതിഷേധം എന്ന എഴുതിയ പോസ്റ്റർ ഓഫീസിന്റെ അടച്ചിട്ട ഷട്ടറിൽ പതിക്കുകയും ചെയ്തിരുന്നു. കരി ഓയിൽ ഒഴിച്ചുള്ള പ്രതിഷേധത്തിന്റെയും, പോ്സ്റ്റർ പതിക്കുന്നതിന്റേയും വീഡിയോകൾ പുറത്തുവരികയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണു വീഡിയോയിൽ കാണുന്ന മൂന്നുപ്രതികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

തിരൂർ ഡിവൈഎസ്‌പി ബെന്നി ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണ ഉദ്ധ്യോഗസ്ഥരായ എസ് ഐ ബാബു ജോർജ്ജ്,എസ് ഖാലിദ്,സിപിഒ മാരായ സനോജ്,ഷിജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത് .പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

അതേ സമയം രാജ്യദ്രോഹ പരാമർശം നടത്തിയ കെ.ടി.ജലീൽ എംഎ‍ൽഎ.സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ഇന്നു വളാഞ്ചേരിയിലുള്ള ജലീലിന്റെ വീട്ടിലേക്കും മാർച്ച് നടത്തി. കെ.ടി.ജലീലിനെ കാത്തിരിക്കുന്നത് കർണ്ണാടക പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന മദനിയുടെ അവസ്ഥയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു.

രാജ്യം ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന വേളയിൽ മുമ്പെന്നുമില്ലാത്ത വിധം ഉയർന്ന ദേശീയ ഐക്യം തകർക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമത്തിന്റെ ഭാഗമാണ് ജലീലിന്റെ ആസാദ് കാശ്മീർ പരാമർശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനറൽ സെക്രട്ടറി പി.ആർ.രശ്മിൽ നാഥ് അദ്ധ്യക്ഷത വഹിച്ചു.ബി.രതീഷ്, രാജീവ് കല്ലംമുക്ക്, പി.പി.ഗണേശൻ, കെ.ടി.അനിൽകുമാർ, സുരേഷ് പാറത്തൊടി, ഷിദുകൃഷ്ണൻ, കെ.എ.അസീസ്, ഹുസൈൻ വരിക്കോട്ടിൽ, ഹരിദാസ് പൈങ്കണ്ണൂർ, മനോജ് വെങ്ങാട്, എ.പത്മകുമാർ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP