Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാരിന്റെ ഓണസമ്മാനം 250 ബാറുകൾ ; സുപ്രീംകോടതി ഉത്തരവ് അതിവേഗം നടപ്പാക്കി എക്‌സൈസ് വകുപ്പിന്റെ ശുഷ്‌ക്കാന്തി; ലൈസസൻസ് ഫീ കൂടി അടയ്ക്കുന്നതോടെ കേരളം ഏതാണ്ട് പഴയപടിയാവും; തുറക്കുന്ന ബാറുകളിൽ ഏറെയും എറണാകുളത്ത്

സർക്കാരിന്റെ ഓണസമ്മാനം 250 ബാറുകൾ ; സുപ്രീംകോടതി ഉത്തരവ് അതിവേഗം നടപ്പാക്കി എക്‌സൈസ് വകുപ്പിന്റെ ശുഷ്‌ക്കാന്തി; ലൈസസൻസ് ഫീ കൂടി അടയ്ക്കുന്നതോടെ കേരളം ഏതാണ്ട് പഴയപടിയാവും; തുറക്കുന്ന ബാറുകളിൽ ഏറെയും എറണാകുളത്ത്

തിരുവനന്തപുരം: കേരളത്തിൽ 250 ബാറുകൾ കൂടി തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി. ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യശാലകളാണ് ഉടൻ തുറക്കുക. നഗരപരിധിയിലുള്ള ഇത്തരം മദ്യശാലകൾ തുറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് ഈ തിരക്കിട്ട നടപടി. കോടതി ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതനുസരിച്ചുള്ള ഉത്തരവിൽ എക്‌സൈസ് പ്രിൻസിപ്പൽ സെക്രട്ടറി ടോം ജോസ് ഒപ്പിട്ടു

ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യശാല നിരോധനത്തിൽ കൂടുതൽ ഇളവനുവദിച്ച സുപ്രീംകോടതി പാതയോരത്തുനിന്ന് 500 മീറ്ററിൽ താഴെയുള്ള മദ്യശാലകൾ നിരോധിച്ചത് മുൻസിപ്പൽ പരിധികളിൽ ബാധകമല്ലെന്നാണ് വ്യക്തമാക്കിയത്. ഇതോടെയാണ് സംസ്ഥാനത്തെ 250 ബാരുകൾ കൂടി തുറക്കാൻ അവസരമൊരുങ്ങിയത്. ഇതനുസരിച്ചുള്ള നടപടികൾ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാക്കുന്നത്. ലൈസൻസ് ഫീ അടയ്ക്കുന്നതോടെ അടുത്തദിവസം തന്നെ ഇവയെല്ലാം തുറക്കും. ഉത്തരവുണ്ടാകുമെന്ന ഉറപ്പുള്ളതിനാൽ വേണ്ട തയ്യാറെടുപ്പുകളെല്ലാം ബാർ ഉടമകൾ എടുത്തുകഴിഞ്ഞിരുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാറുകൾ തുറക്കപ്പെടുക.

സംസ്ഥാന- ദേശീയ പാതയോരങ്ങളിൽ 500 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്ന ഉത്തരവിൽ വ്യക്തത തേടി ഒട്ടു മിക്ക സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുൻസിപ്പൽ- കോർപ്പറേഷൻ പരിധിയിൽ ലൈസൻസുള്ള മദ്യശാലകൾക്ക് പാതയോരത്തുനിന്നുള്ള ദൂരപരിധി ബാധകമല്ലെന്ന് ഇളവ് അനുവദിച്ചതോടെ നൂറോളം ബീവറേജസ് വിൽപ്പന ശാലകൾക്കും തുറന്നു പ്രവർത്തിക്കാം.

സുപ്രീം കോടതിയുടെ നടപടി മറികടക്കാൻ കേരളത്തിലെ നഗരസഭ, കോർപ്പറേഷൻ പരിധിയിലുള്ള സംസ്ഥാന പാതകൾ ഡീ നോട്ടിഫൈ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് വിധിയിൽ വ്യക്തത വരുത്തി സുപ്രീംകോടതിയുടെ പുതിയ ഉത്തരവും എത്തിയത്. സംസ്്ഥാനത്തിന്റ അധികാര പരിധിയിൽ നിന്നുകൊണ്ട് സംസ്ഥാന പാതകളുടെ പദവിയാണ് സർക്കാർ നീക്കം ചെയ്തത്. ദേശീയ പാതകളിൽ കൂടി ഇളവനുവദിച്ച സുപ്രീംകോടതി ഉത്തരവ് സർക്കാരിന് അപ്രതീക്ഷിതമധുരം പകർന്നു.

പാതകളിലെ ദൂരപരിധി നിയമം നിലവിൽ വന്നത് 2017 മാർച്ച് 31-നാണ്. ഇതേതുടർന്ന് സംസ്ഥാനത്ത് നിരവധി മദ്യശാലകൾ അടച്ചുപൂട്ടേണ്ടി വന്നു. ഇത് സർക്കാരിന്റെ വരുമാനത്തിൽ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കി. മദ്യശാലകൾ അടഞ്ഞുകിടക്കുന്നതുകാരണം സർക്കാരിന് ദിവസം മൂന്നുകോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കു കൂട്ടിയത്. 718 ബാറുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 118 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് വ്യക്തമായതോടെ മുന്നൂറ്റി അമ്പതോളം മദ്യവിൽപ്പനശാലകൾ- ബാറുകൾ ഉൾപ്പടെയുള്ളവ തുറക്കാനാവും. ഇതിൽ നിന്നുള്ള വരുമാനം തന്നെ 200 കോടിയോളം വരും.

സുപ്രീംകോടതി വിധി വന്നിതിന് പിന്നാലെ മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും പാതകൾ ഡീ നോട്ടിഫൈ ചെയ്തിരുന്നു. വിനോദസഞ്ചാര മേഖല മുന്നിൽ കണ്ടാണ് ഈ മാതൃക പിന്തുടരാൻ കേരളവും തീരുമാനിച്ചത് . മന്ത്രിസഭാ തീരുമാനം പുറത്തുവന്ന് മിനിറ്റുകൾക്ക് ശേഷമാണ് ഡീ നോട്ടിഫൈ ചെയ്യാതെ തന്നെ മദ്യശാലകൾ തുറക്കാനുള്ള സാഹചര്യം സുപ്രീം കോടതി ഒരുക്കിയത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP