Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്; 760 പേരെ ടെസ്റ്റ് ചെയ്തതിൽ 232 പേർ പോസിറ്റീവായി; മാർക്കറ്റ് അടച്ചിടാൻ തീരുമാനം

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്; 760 പേരെ ടെസ്റ്റ് ചെയ്തതിൽ 232 പേർ പോസിറ്റീവായി; മാർക്കറ്റ് അടച്ചിടാൻ തീരുമാനം

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് പാളയം മാർക്കറ്റിൽ വ്യാപാരികൾക്ക് ഇടയിൽ നടത്തിയ പരിശോധനയിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേർ പോസിറ്റീവായത്. നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാർക്കറ്റ് അടയ്ക്കും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും.

കോഴിക്കോട് ജില്ലയിൽ ഇന്നലെ 394 കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 363 പേർ സമ്പർക്കം വഴിയാണ് രോഗികളായത്. ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്. കോഴിക്കോട് കോർപറേഷനിൽ നിന്ന് 131പേർക്കും മാവൂർ ഗ്രാമ പഞ്ചായത്തിൽ നിന്ന് 33 പേർക്കും ബാലുശേരി പഞ്ചായത്തിൽ 13 പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP