Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

2020 ൽ 26 പൊതുഅവധികളും 3 നിയന്ത്രിത അവധികളും; റിപ്പബ്ലിക് ദിനവും മഹാനവമിയും ഇത്തവണ ഞായറാഴ്ച; സംസ്ഥാന സർക്കാരിന്റെ 2020 ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചത് ഇന്നലെ

2020 ൽ 26 പൊതുഅവധികളും 3 നിയന്ത്രിത അവധികളും; റിപ്പബ്ലിക് ദിനവും മഹാനവമിയും ഇത്തവണ ഞായറാഴ്ച; സംസ്ഥാന സർക്കാരിന്റെ 2020 ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചത് ഇന്നലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2020 ൽ 26 പൊതുഅവധികളും 3 നിയന്ത്രിത അവധികളും. സംസ്ഥാന സർക്കാരിന്റെ 2020 ലെ പൊതുഅവധി ദിനങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ജനുവരി 2 മന്നം ജയന്തി, ഫെബ്രുവരി 21 ശിവരാത്രി, ഏപ്രിൽ 9 പെസഹ, ഏപ്രിൽ 10 ദുഃഖവെള്ളി, ഏപ്രിൽ 14 വിഷു, അംബേദ്കർ ജയന്തി, മെയ്‌ 1 മെയ്‌ ദിനം, ജൂലൈ 20 കർക്കടക വാവ്, ജൂലൈ 31 ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി, ഓഗസ്റ്റ് 29 മുഹറം, ഓഗസ്റ്റ് 31 തിരുവോണം, സെപ്റ്റംബർ 1 മൂന്നാം ഓണം, സെപ്റ്റംബർ 2 ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബർ 10 ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബർ 2 ഗാന്ധിജയന്തി, ഒക്ടോബർ 24 മഹാനവമി, ഒക്ടോബർ 26 വിജയദശമി, ഒക്ടോബർ 29 നബിദിനം, ഡിസംബർ 25 ക്രിസ്മസ്.

ഞായറാഴ്ച പൊതു അവധി വരുന്നവ: ജനുവരി 26 റിപ്പബ്ലിക് ദിനം, ഏപ്രിൽ 12 ഈസ്റ്റർ, മെയ്‌ 24 ഈദുൽ ഫിത്ർ, ഓഗസ്റ്റ് 30 ഒന്നാം ഓണം. രണ്ടാം ശനിയാഴ്ചയാണ് ദീപാവലി നവംബർ 14. നിയന്ത്രിത അവധികൾ: മാർച്ച് 12 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 3 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമദിനം. അടുത്ത വർഷം ഒക്ടോബർ 24നും 25നുമായി 2 ദിവസം മഹാനവമി വരുന്നുണ്ടെങ്കിലും 25നു ഞായറാഴ്ചയായതിനാൽ 24നു മാത്രമാണ് അവധിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP