Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

തെളിവുശേഖരിക്കാനും പൊലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ച് കീഴടക്കാനും മിടുക്കരെത്തി; കെ 9 സ്‌ക്വാഡിൽ പുതുതായി എത്തിയത് 20 നായ്ക്കുട്ടികൾ; സേവനകാലാവധി പൂർത്തിയാക്കി വിരമിക്കുന്ന 12 പൊലീസ് നായ്ക്കളെ മെഡൽ അണിയിച്ച് യാത്ര അയപ്പും

തെളിവുശേഖരിക്കാനും പൊലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ച് കീഴടക്കാനും മിടുക്കരെത്തി; കെ 9 സ്‌ക്വാഡിൽ പുതുതായി എത്തിയത് 20 നായ്ക്കുട്ടികൾ;  സേവനകാലാവധി പൂർത്തിയാക്കി വിരമിക്കുന്ന 12 പൊലീസ് നായ്ക്കളെ മെഡൽ അണിയിച്ച് യാത്ര അയപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിന്റെ ശ്വാനസേനയിലേയ്ക്ക് പുതുതായി 20 നായ്ക്കുട്ടികൾ എത്തി. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ബ്രീഡുകളിൽ നിന്നായി 20 പുതിയ പട്ടിക്കുട്ടികളാണ് എത്തിയത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഡക്ഷൻ ബാഡ്ജ് അണിയിച്ച് പുതിയ അതിഥികളെ സ്വീകരിച്ചു. സേവനകാലാവധി പൂർത്തിയാക്കി വിരമിക്കുന്ന 12 പൊലീസ് നായ്ക്കളെ ഡി-ഇൻഡക്ഷൻ മെഡൽ അണിയിച്ച് യാത്രയാക്കി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മറ്റ് ഉന്നത ഉദ്ദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ബെൽജിയം മലിനോയ്‌സ്, ബീഗിൾ, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളിൽ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്‌ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസംഘത്തിൽ ചേർന്നത്. ഇവയിൽ മൂന്നെണ്ണത്തെ പൊതുജനം ദാനം ചെയ്തതാണ്. രക്ഷാപ്രവർത്തനത്തിനും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനുമായി ട്രാക്കർ, സ്‌നിഫർ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നൽകുന്നത്. മയക്കുമരുന്നുകളും സ്‌ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്നതിനും കാണാതായ ആൾക്കാരെ കണ്ടെത്തുന്നതിനും ഇവയ്ക്ക് പരിശീലനം നൽകും. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനും പൊലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കുന്നതിനും പരിശീലിപ്പിക്കും. ഈ ലക്ഷ്യം മുൻനിർത്തി ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളിൽ നിന്നാണ് പട്ടിക്കുട്ടികളെ തിരഞ്ഞെടുത്തത്.

സേവന കാലാവധി പൂർത്തിയാക്കുന്ന 12 പൊലീസ് നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായി തൃശ്ശൂരിലെ കേരളാ പൊലീസ് അക്കാഡമിയിൽ വിശ്രാന്തി എന്ന പേരിൽ റിട്ടയർമെന്റ് ഹോം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുൻകൈയെടുത്തു നിർമ്മിച്ച ഈ റിട്ടയർമെന്റ് ഹോമിൽ നായ്ക്കൾക്ക് കളിക്കാനായി പ്രത്യേക മുറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP