Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുണ്ടക്കയത്തിന് സമീപം കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്; ചാറ്റൽമഴയിൽ ബസ് നിയന്ത്രണം വിട്ടുമറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ; അപകടത്തിൽ പെട്ടത് കുമളിയിൽ നിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്ന ബസ്

മുണ്ടക്കയത്തിന് സമീപം കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്; ചാറ്റൽമഴയിൽ ബസ് നിയന്ത്രണം വിട്ടുമറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ; അപകടത്തിൽ പെട്ടത് കുമളിയിൽ നിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്ന ബസ്

മറുനാടൻ മലയാളി ബ്യൂറോ

മുണ്ടക്കയം: പെരുവന്താനത്തിന് സമീപം കെ.എസ്.ആർ.ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്. മുണ്ടക്കയം പെരുവന്താനത്തിന് സമീപം മരുതുംമൂട്ടിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി കുഴിയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്. വൈകുന്നേരം 3.20 ഓടെയായിരുന്നു അപകടം. കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്.

നേരിയ ചാറ്റൽ മഴയിൽ ബസ് നിയന്ത്രണം വിട്ട് താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. റോഡിൽ നിന്നും വട്ടം മറിഞ്ഞ് താഴേക്ക് പതിച്ചെങ്കി ലും റബർ മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസിലുണ്ടായിരുന്നു. ഈ സമയം എരുമേലിയിൽ നിന്നും കുട്ടിക്കാനം പോവുകയായിരുന്ന എരുമേലി സ്വദേശികളായ സന്ദീപ് സെബാസ്ത്യൻ, രതീഷ്, നിധിൻ, ജോമോൻ ചാലക്കുഴി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP