Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഠനം എട്ടാം ക്ലാസ്സിലെങ്കിലും അഹമ്മദ് നസീർ ആള് ചില്ലറക്കാരനല്ല; മാസ വരുമാനം 20,000 രൂപ

പഠനം എട്ടാം ക്ലാസ്സിലെങ്കിലും അഹമ്മദ് നസീർ ആള് ചില്ലറക്കാരനല്ല; മാസ വരുമാനം 20,000 രൂപ

സ്വന്തം ലേഖകൻ

പാവറട്ടി: പഠിക്കുന്നത് എട്ടാം ക്ലാസിലാണെങ്കിലും അഹമ്മദ് നസീർ ആൾ ചില്ലറക്കാരനല്ല. 13കാരനായ ഈ സ്‌കൂൾ കുട്ടിയുടെ ശരാശരി മാസ വരുമാനം 20000 രൂപയാണ്! അലങ്കാര മത്സ്യങ്ങൾ, പ്രാവുകൾ, കോഴികൾ, പക്ഷികൾ, മുയൽ തുടങ്ങി ഈ ചെറു പ്രായത്തിൽ അഹമ്മദിന്റെ ശേഖരത്തിൽ ഇല്ലാത്തതൊന്നുമില്ല. ഇവയെ വളർത്തി വിറ്റാണ് അഹമ്മദ് ഓരോ മാസവും ആയിരങ്ങൾ സമ്പാദിക്കുന്നത്.

വെന്മേനാട് കൈതമുക്ക് പുളിച്ചാറം വീട്ടിൽ നസീറിന്റെയും നിംസിലയുടെയും മകനായ അഹമ്മദ് പാവറട്ടി സെന്റ് ജോസഫ്‌സ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം നല്ലൊരു വരുമാന മാർഗ്ഗവും കണ്ടെത്തിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. പോക്കറ്റ് മണിയായി ലഭിച്ച 900 രൂപ കൊടുത്ത് വാങ്ങിയ അലങ്കാര മത്സ്യങ്ങൾ വളർത്തി വിറ്റ് 2000 രൂപ വീട്ടുകാർക്ക് തിരിച്ചു നൽകിയാണ് തുടക്കം. ഇന്ന് 60ലധികം ഇനം അലങ്കാര മത്സ്യങ്ങളും 30ലധികം ഇനം പ്രാവുകളും അഹമ്മദിന് സ്വന്തം.

ആക്രി കടകളിൽ നിന്ന് പഴയ റഫ്രിജറേറ്ററുകൾ വില കുറച്ച് വാങ്ങി അതിലാണ് അലങ്കാര മത്സ്യങ്ങളെ വളർത്തുന്നത്. കൂട്ടുകാർ വഴി ചെറിയ തോതിൽ തുടങ്ങിയ വിൽപന ഇപ്പോൾ വാട്‌സാപ് വഴിയായി. രാവിലെയും വൈകിട്ടും ഇവയുടെ പരിപാലനത്തിനിറങ്ങുന്ന അഹമ്മദ് പുലർച്ചെ 4ന് എഴുന്നേറ്റ് പഠിക്കും. അഹമ്മദിന് നല്ല പ്രോത്സാഹനമാണ് സ്‌കൂളിൽ നിന്ും ലഭിക്കുന്നത്.

ഉപ്പ വിദേശത്താണ് ജോലി ചെയ്യുന്നത്. എല്ലാ മാസവും വരുമാനത്തിൽ നിന്ന് 5000 രൂപ നിർധന കുടുംബത്തിന് നൽകും. ഒരു വിഹിതം വീട്ടിലെ ചെലവുകൾക്കായി ഉമ്മയ്ക്കും. ബാക്കിയുള്ളത് കച്ചവടം വിപുലീകരിക്കാനുള്ളതാണ്. വിവരമറിഞ്ഞ് പ്രധാന അദ്ധ്യാപകൻ വി എസ്.സെബി, ഫാ.ജോഷി കണ്ണൂക്കാടൻ, പിടിഎ പ്രസിഡന്റ് സുബിരാജ് തോമസ്, ക്ലാസ് അദ്ധ്യാപിക വി.ഒ.ഷെർലി എന്നിവർ പ്രോത്സാഹനവുമായി അഹമ്മദിന്റെ വീട്ടിലെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP