Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഒരു ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി രണ്ട് അതിഥി തൊഴിലാളികൾ മലപ്പുറത്ത് പിടിയിൽ; കോവിഡ് കാലത്ത് മലപ്പുറത്തേക്ക് വ്യാപക ലഹരിക്കടത്ത്

ഒരു ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി രണ്ട് അതിഥി തൊഴിലാളികൾ മലപ്പുറത്ത് പിടിയിൽ; കോവിഡ് കാലത്ത് മലപ്പുറത്തേക്ക് വ്യാപക ലഹരിക്കടത്ത്

ജംഷാദ് മലപ്പുറം

മലപ്പുറം: ഒരു ലക്ഷം രൂപ വില വരുന്ന ഒൻപത് ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് അതിഥി തൊഴിലാളികളെ വളാഞ്ചേരി പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അനാറുൽ ബാഹർ (28) മാഫിഖുൾ(33) എന്നിവരെയാണ് വളാഞ്ചേരി ടൗണിൽ നിന്നും വളാഞ്ചേരി പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ എം കെ ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് ഇവർ മയക്കു മരുന്ന് എത്തിച്ചത്. മറ്റാർക്കും ഇവർ ഇത് നൽകിയിരുന്നില്ല.

അതിഥി തൊഴിലാളിയെ ഉപയോഗിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേ സമയം കോവിഡും ലോക്ഡൗണും മുന്നിൽകണ്ട് മലപ്പുറം ജില്ലായിൽ വ്യാപകമായി കഞ്ചാവും ബ്രൗൺ ഷുഗറും ഉൾപ്പെടെയുള്ള ലഹിപദാർഥങ്ങൾ ഒഴുകുന്നതായി ജില്ലാപൊലീസ് മേധാവി യു.അബ്ദുൽകരീമിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്ന 25 .5 കിലോ കഞ്ചാവ് കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽനിന്നും പിടിച്ചെടുത്തിരുന്നു. പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകൻ തൊടി വീട്ടിൽ മുഹമ്മദ് ഹനീഫ (25)യെ കൊണ്ടോട്ടി കോടങ്ങാട് വെച്ച് കൊണ്ടോട്ടി സർക്കിൾ ഇൻസ്പക്ടർ കെഎം ബിജുവിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് പിടികൂടി.

പ്രതി കഞ്ചാവ് കടത്തികൊണ്ടു വന്ന കാറും കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും. ലോക് ഡൗൺ സമയത്ത് കഞ്ചാവിന്റെ വില 10 ഇരട്ടിയോളം കൂടിയതിനാൽ നിരവധി മയക്കുമരുന്നു മാഫിയകൾ നേരിട്ട് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിക്കുകയാണ് ചെയ്യുന്നത്. വലിയ ലോറികൾ വാടകക്ക് എടുത്ത് പച്ചക്കറികളും മറ്റും കൊണ്ടു വരുന്നതിന്റെ മറവിലാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ,കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചു വൻ സംഘം തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഈ വർഷം 10 മാസത്തിനിടെ ഏകദേശം 500 കിലോ കഞ്ചാവും എംഡിഎംഎ, എൽഎസ്ഡി പോലുള്ള മാരക മയക്കുമരുന്നുകളും മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയിരുന്നു.മലപ്പുറത്ത് കഴിഞ്ഞ മാസം അവസാനമാണ് 320 കിലോ കഞ്ചാവുമായി 8 അംഗ സംഘത്തെ പിടികൂടിയത്.ആന്ധ്രയിൽ നിന്നും നേരിട്ടു പോയാണ് ഇപ്പോൾ പിടിയിലായവർ കഞ്ചാവ് കൊണ്ടുവന്നിരുന്നത്.കിലോക്ക് 1500 രൂപക്ക് അവിടെ ലഭിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതോടെ 50,000 രൂപയിലധികമാകും.

ഒരു തവണ കഞ്ചാവ് കടത്തുന്നതിൽ തന്നെ ലക്ഷങ്ങളുടെ ലാഭമാണ് ഇവർക്ക് ലഭിക്കുന്നത്. ലോക് ഡൗൺ സമയത്ത് ജോലി നഷ്ടപ്പെട്ടവരേയും ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങിയവരേയും മയക്കുമരുന്ന് മാഫിയ സമീപിച്ച് ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്താണ് ഇതിലേക്ക് കൊണ്ടു വരുന്നത്.അടുത്തിടെ പിടിക്കപ്പെട്ട പല കേസുകളും ഇതാണ് കണ്ടു വരുന്നത്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ മുഖ്യ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വോഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP