Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകടമൊഴിയാതെ കേരളം: ഇടുക്കിയിൽ വിനോദയാത്രാ സംഘത്തിന്റെ സ്‌കോർപിയോ കൊക്കയിൽ മറിഞ്ഞ് ഒരു മരണം; കോട്ടയത്തും ബൈക്കപകടത്തിൽ ഒരാൾ മരിച്ചു

അപകടമൊഴിയാതെ കേരളം: ഇടുക്കിയിൽ വിനോദയാത്രാ സംഘത്തിന്റെ സ്‌കോർപിയോ കൊക്കയിൽ മറിഞ്ഞ് ഒരു മരണം; കോട്ടയത്തും ബൈക്കപകടത്തിൽ ഒരാൾ മരിച്ചു

കോട്ടയം: പുതുവർഷ ദിനത്തിൽ ആറു വിദ്യാർത്ഥികളടക്കം ഒമ്പതുപേർ അപകടത്തിൽ മരിച്ച വാർത്ത കണ്ടാണ് കേരളം ഉണർന്നത്. രണ്ടാംദിവസവും അപകടപരമ്പരകൾ തുടരുകയാണ് കേരളത്തിൽ. ഇടുക്കിയിലും കോട്ടയത്തുമായി നടന്ന അപകടങ്ങളിൽ രണ്ടുജീവനാണ് ഇന്ന് പൊലിഞ്ഞത്.

തമിഴ്‌നാട്ടിലെ കോട്ടൂർ പോളിടെക്‌നിക്കിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന സ്‌കോർപിയോ 75 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് ഒരാൾ മരിച്ചത്. പോളിടെക്‌നിക് വിദ്യാർത്ഥി തേനി സ്വദേശി വിൻ അരുൺ കിങ്സ്റ്റൺ (22) ആണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. തേനി സ്വദേശി വിഘ്‌നേശ്വരനാണ് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നു രാവിലെ 7.25ന് ഇടുക്കി നെടുംകണ്ടം തേവാരംമേട്ടിൽ ആയിരുന്നു അപകടം. സ്‌കോർപിയോയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.

കൊച്ചി വണ്ടർ ലായിൽ പോയശേഷം മൂന്നാറും കണ്ട് തിരിച്ചു പോകുമ്പോയിരുന്നു അത്യാഹിതം. തേവാരംമെട്ടിൽ വളവ് തിരിയുന്നതിനിടയിൽ അഗാധ കൊക്കയിലേക്ക് സ്‌കോർപിയോ മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസുമാണ് രക്ഷപ്രവർത്തനം നടത്തിയത്.

കോട്ടയം തെള്ളകത്തുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. കോട്ടയം വടവാതൂർ കോട്ടേകണ്ടത്തിൽ സ്്റ്റാൻലി(19)യാണ് മരിച്ചത്. പിറവം രാമമംഗലം പുലയംകണ്ടത്തിൽ ജിനു ജോർജ് (19) പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവരും എറണാകുളം സെന്റ് ആന്റണീസ് കോളജിലെ ബിബിഎ വിദ്യാർത്ഥികളാണ്. സ്റ്റാൻലി അപകട സ്ഥലത്തുതന്നെ മരിച്ചു.

കോട്ടയം ഇല്ലിവളവിലും ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ടു. ഇന്നു രാവിലെ 10.15 ഓടെയാണ് രണ്ടിടത്തും അപകടം. കെ കെ റോഡിൽ മണർകാടിനടുത്ത് ഇല്ലിവളവിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടു പേർക്ക് പരിക്കേറ്റു. അങ്ങാടിവയൽ സ്വദേശികളായ പഴൂപ്പറമ്പിൽ പി സി തോമസ് (34), ടോം (20) എന്നിവർക്കാണ് പരിക്കേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP