Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛമ്മയെ പറ്റിച്ച് അയൽവാസികൾ കൈയടക്കിയ ഭൂമി തിരിച്ചു പിടിക്കാൻ കൊച്ചുമകൾ; പ്ലസ്ടുവിൽ ഫുൾ എപ്ലസ് നേടിയ റിങ്കിയുടെ പോരാട്ടം സ്വന്തം നിലനിൽപ്പിനുകൂടി വേണ്ടി; പ്രശ്‌നം കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ് ഗുണമുണ്ടായി; ജില്ലാകളക്ടർ വിഷയത്തിൽ ഇടപ്പെട്ട് റവന്യൂ വകുപ്പിന് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നിർദ്ദേശം നൽകി; നീതിലഭിക്കുമെന്ന് പ്രതീക്ഷയിൽ ഒരു കുടുംബം

അച്ഛമ്മയെ പറ്റിച്ച് അയൽവാസികൾ കൈയടക്കിയ ഭൂമി തിരിച്ചു പിടിക്കാൻ കൊച്ചുമകൾ; പ്ലസ്ടുവിൽ ഫുൾ എപ്ലസ് നേടിയ റിങ്കിയുടെ പോരാട്ടം സ്വന്തം നിലനിൽപ്പിനുകൂടി വേണ്ടി; പ്രശ്‌നം കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ് ഗുണമുണ്ടായി; ജില്ലാകളക്ടർ വിഷയത്തിൽ ഇടപ്പെട്ട് റവന്യൂ വകുപ്പിന് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നിർദ്ദേശം നൽകി; നീതിലഭിക്കുമെന്ന് പ്രതീക്ഷയിൽ ഒരു കുടുംബം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വടകരയിൽ അച്ഛമ്മയെ പറ്റിച്ച് അയൽവാസികൾ കൈയടക്കിയ ഭൂമി തിരിച്ചു പിടിക്കാൻ കൊച്ചുമകളുടെ തളരാത്ത പോരാട്ടം. വടകര മാക്കൂൽ പീടികയിലെ പ്ലസ്ടുക്കാരി റിങ്കിക്ക് അച്ഛമ്മയെ പറ്റിച്ച് വർഷങ്ങൾക്ക് മുമ്പ് സമീപ വാസികൾ കയ്യടക്കിയ 23 സെന്റോളം ഭൂമി തിരിച്ച് പിടിക്കാനായിട്ടാണ് പ്ലസ് ടുക്കാരിയുടെ ഒറ്റയാൾ പോരാട്ടം. കാരണം അതവളുടെ നിലനിൽപ്പിന് കൂടിയുള്ള പോരാട്ടമാണ്.

റിങ്കി എന്ന 18 വയസുകാരിയുടെ അച്ഛമ്മ ചീരുവിന് 1938ൽ 87 സെന്റ് സ്ഥലമുണ്ടായിരുന്നു. ഇതിൽ കുറച്ച് ഭൂമി അവർ ഇപ്പോഴത്തെ സമീപവാസികൾക്ക് വിറ്റു. ആധാര പ്രകാരം 45 സെന്റ്ആണ് ഇവർക്ക് അവകാശപ്പെട്ടത്. പക്ഷെ ഇവരുടെ കൈവശം ഇപ്പോൾ 22 സെന്റ്മാത്രമാണുള്ളത്. ബാക്കിയുള്ളവ സമീപവാസികൾ വ്യാജരേഖ ചമച്ച് കയ്യേറി എന്നാണ് പെൺകുട്ടിയുടെ പരാതി.

ഇത് മനസിലാക്കിയതു മുതൽ തുടങ്ങിയതാണ് ഭൂമി തിരിച്ചു പിടിക്കാനുള്ള റിങ്കിയുടെ പോരാട്ടം. കഴിഞ്ഞ വർഷം പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതിന് ഗുണമുണ്ടായി. ജില്ലാകളക്ടർ വിഷയത്തിൽ ഇടപ്പെട്ട് റവന്യൂ വകുപ്പിന് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നിർദ്ദേശം നൽകി.പ്ലസ്ടുവിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റിങ്കിയുടെ മുന്നോട്ടുള്ള പഠനത്തിനും അതിനായുള്ള സാമ്പത്തികം കണ്ടെത്താനും ആ ഭൂമി കിട്ടിയാൽ മാത്രമേ സാധിക്കൂ. അതിനപ്പുറം അക്ഷരാഭ്യാസമില്ലാത്ത തന്റെ അച്ഛമ്മയെ പറ്റിച്ച് ഭൂമി തട്ടിയെടുത്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരികയും വേണം. ഇതിനായി പ്രധാനമന്ത്രിക്ക് അടക്കം കത്തയച്ച് കാത്തിരിപ്പിലാണ് റിങ്കിയും കുടുംബവും.

ഇവിടെ സ്വന്തമായിട്ടുള്ള വീട് ഏത് നിമിഷവും നിലം പതിക്കുമെന്ന അവസ്ഥയിലാണ്. പക്ഷെ തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയുടെ എല്ലാ രേഖകളും കൃത്യമായി പഠിച്ച് ഈ പെൺകുട്ടി പോരാട്ടം തുടരുകയാണ്. സ്വന്തമായുള്ള വീട് ഏതു നിമിഷം വേണമെങ്കിലും നിലംപൊത്തുമെന്നതിനാൽ അടുത്തുള്ള കൊച്ചു വാടക വീട്ടിലാണ് ഈ ദളിത് കുടുംബത്തിന്റെ താമസം. പഠിക്കാൻ മിടുക്കിയായ റിങ്കി പ്ലസ്ടുവിന് ഈ പരിമിതമായ സൗകര്യത്തിലും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ഇനി തുടർന്ന് പഠിക്കണമെങ്കിൽ ഈ ഭൂമി കിട്ടിയിട്ട് വേണം കാര്യങ്ങൾ മുന്നോട്ട് നീക്കാൻ.

കൃത്യമായി ഭൂമി അളന്ന് തിട്ടപ്പെടുത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. മാക്കൂൽ പീടികയിലെ കൂഴിച്ചാലിൽ ശ്രീധരന്റേയും റീനയുടെയും മകളാണ് റിങ്കി. ഓട്ടോ ഓടിച്ചാണ് ശ്രീധരൻ ജീവിതം മുന്നോട്ട് കൊണ്ട് പോയതെങ്കിലും അടുത്തിടെ ജോലിക്ക് പോവാനും കഴിയാത്ത അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP