Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്ത് മാസത്തിനിടയിൽ ആത്മഹത്യ ചെയ്തത് 18 പൊലീസുകാർ; മാനസിക സംഘർഷം ലഘൂകരിക്കാൻ സേനയിൽ പദ്ധതികൾ നടപ്പിലാക്കുമ്പോഴും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു

പത്ത് മാസത്തിനിടയിൽ ആത്മഹത്യ ചെയ്തത് 18 പൊലീസുകാർ; മാനസിക സംഘർഷം ലഘൂകരിക്കാൻ സേനയിൽ പദ്ധതികൾ നടപ്പിലാക്കുമ്പോഴും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസുകാർക്കിടയിലെ ആത്മഹത്യാ പ്രവണത കൂടിവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പൊലീസുകാരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ആഭ്യന്തര വകുപ്പ് പദ്ധതികൾ നടപ്പിലാക്കിയിട്ടും പൊലീസ് സേനയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷം പത്ത് മാസത്തിനിടയിൽ 18 പൊലീസുകാരാണ് സ്വയം ജീവനൊടുക്കിയത്. കഴിഞ്ഞ വർഷം ആകെ ആത്മഹത്യ ചെയ്ത പൊലീകാരുടെ എണ്ണം 13 ആയിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞവർഷം ഒരു ഡിവൈ.എസ്‌പി. ഉൾപ്പടെ 13 പൊലീസുകാർ ആത്മഹത്യചെയ്‌തെങ്കിൽ ഈവർഷം പത്തുമാസത്തിനിടെ 18 പേർ ജീവനൊടുക്കി. 2016 മെയ്‌ മാസം മുതൽ ഇതുവരെ ജീവനൊടുക്കിയ പൊലീസുകാരുടെ എണ്ണം 48 ആയി. ഇതിൽ നാലു വനിതാ പൊലീസുകാരും ഉൾപ്പെടുന്നു. ആത്മഹത്യചെയ്തവരിൽ കൂടുതലും മാനസിക സമ്മർദങ്ങൾ കാരണമാണെന്നും സാമ്പത്തിക കാരണങ്ങൾകൊണ്ട് ജീവനൊടുക്കിയവരുടെ എണ്ണം വളരെ കുറവുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

പാലക്കാട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ ഏറെ ചർച്ചയായശേഷമാണ് മാനസികസമ്മർദം കുറയ്ക്കുന്നതിന് നടപടികളുമായി പൊലീസ് രംഗത്തെത്തിയത്. ഇക്കാര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു. സേനയിൽ ഒരു സൗഹാർദാന്തരീക്ഷം വേണമെന്നായിരുന്നു അദ്ദേഹം പ്രധാനമായും നിർദേശിച്ചത്. മാനസിക സംഘർഷമുള്ള ഉദ്യോഗസ്ഥരെ സ്ഥിരമായി ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ട ചുമതലകളിൽനിന്ന് മാറ്റിനിർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. കൂടാതെ ജില്ലാ ആസ്ഥാനങ്ങളിൽ കൗൺസലിങ് കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന കൗൺസലിങ് കേന്ദ്രത്തിൽ രണ്ടുവർഷത്തിനിടെ രണ്ടായിരത്തോളം പേരെത്തി. ഹാറ്റ്സ് (ഹെൽപ് ആൻഡ് അസിസ്റ്റൻസ് ടു കോംബാറ്റ് സ്‌ട്രെസ് ഇൻ പൊലീസ് ഓഫീസേഴ്സ്) എന്ന പദ്ധതിയും നിലവിലുണ്ട്. മാനസികപ്രശ്നത്തിന് ചികിത്സതേടുന്നവരെ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തണമെന്ന് തിരുവനന്തപുരം അഡീഷണൽ കമ്മിഷണർ ഹർഷിത അത്തല്ലൂരിയുടെ ഉത്തരവ്. നിയമസഭയ്ക്കു മുന്നിൽ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് മാധ്യമപ്രവർത്തകന് മോശം പെരുമാറ്റം നേരിടേണ്ടിവന്നതിന് പിന്നാലെയാണ് അഡീഷണൽ കമ്മിഷണറുടെ ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP