Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

17കാരിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂര ബലാത്സംഗം; കാക്കവയൽ സ്വദേശിയായ 21കാരൻ അറസ്റ്റിൽ; പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാൾ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നും മീനങ്ങാടി പൊലീസ്

17കാരിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂര ബലാത്സംഗം; കാക്കവയൽ സ്വദേശിയായ 21കാരൻ അറസ്റ്റിൽ; പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാൾ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നും മീനങ്ങാടി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മീനങ്ങാടി: പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 21കാരൻ അറസ്റ്റിൽ. മീനങ്ങാടി സ്വദേശിനിയായ വിദ്യാർത്ഥിനിയേയാണ് യുവാവ് ക്രൂരമായി പീഡിപ്പിച്ചത്. കാക്കവയൽ സ്വദേശി അമലാണ് (21) അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും പ്രതിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ അനുസരിച്ചും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മീനങ്ങാടി പൊലീസ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

സംസ്ഥാനത്ത് പോക്‌സോ കേസുകൾ വർധിക്കുന്നു

സംസ്ഥാനത്ത് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ പെരുകുമ്പോഴും, പോക്‌സോ കേസുകളിൽ പോലും നിയമ നടപടികൾ ഇഴയുന്നു. 1400 കേസുകളിൽ ഫോറൻസിക്ക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ തുടർനടപടികൾ മുടങ്ങി. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരം ജില്ലയിലാണ്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പോക്‌സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത 1370 കേസുകളിൽ ഒന്നിൽപോലും ഫോറൻസിക്ക് റിപ്പോർട്ട് ലഭ്യമായിട്ടില്ല.

ഇതിൽ എഴുനൂറിലധികം കേസുകളിൽ ഒരുവർഷത്തിലേറെയായി റിപ്പോർട്ട് വരാത്തതിനാൽ തുടർനടപടികൾ സാധ്യമായിട്ടില്ല. നിയമം നിലവിൽവന്ന 2012 ൽ രജിസ്റ്റർ ചെയ്ത കേസുകൾ പോലും കേരളത്തിലെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുകയാണ്. പലപ്പോഴും രാസപരിശോധനാ ഫലം വൈകുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ടുകൾക്ക് കാലതാമസം സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതൽഇത്തരം കേസുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 463 കേസുകളാണ് ഫോറൻസിക്ക് റിപ്പോർട്ടില്ലാത്തതിനാൽ കെട്ടക്കിടക്കുന്നത്.

ഇതിൽ നൂറിലേറെ കേസുകൾ ഒരുവർഷത്തിലധികമായി തുടർനടപടികളില്ലാതെ നിൽക്കുകയാണ്. കൊല്ലത്ത് 216 പോക്്‌സോ കേസുകളിൽ ഫോറൻസിക്ക് റിപ്പോർട്ട് ഒരുവർഷത്തിലേറെയായി ലഭ്യമായിട്ടില്ല. പത്തനംതിട്ടക്കാണ് രണ്ടാം സ്ഥാനം 128 കേസുകളിൽറിപ്പോർട്ട് വർഷമൊന്നു കഴിഞ്ഞിട്ടും വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP