Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐജി പി.വിജയന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചത് പണം തട്ടാൻ; 17കാരനെ അറസ്റ്റ് ചെയ്ത് സൈബർ ക്രൈം പൊലീസ്

ഐജി പി.വിജയന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചത് പണം തട്ടാൻ; 17കാരനെ അറസ്റ്റ് ചെയ്ത് സൈബർ ക്രൈം പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൊലീസുകാരുടെ പേരിൽ ഫേസ്‌ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ച 17കാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വ​​ദേശിയായ 17കാരനാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ഐജി പി.വിജയന്റെ പേരിൽ അക്കൗണ്ട് തുടങ്ങി പണം തട്ടാനായിരുന്നു ശ്രമം. സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടിയ രണ്ട് രാജസ്ഥാൻകാരും പിടിയിലായി.

ഐജി പി.വിജയന്റെ പരാതിയിൽ കഴിഞ്ഞ മാസമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ചിലർ തന്റെ വ്യാജ ഫേസ്‌ബുക്ക് ഐഡി സൃഷ്ടിച്ചതായും ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും ഐജി നേരത്തെ അറിയിച്ചിരുന്നു. താൻ ആർക്കും അത്തരം ഫ്രണ്ട്‌സ് റിക്വസ്റ്റ് അയക്കാറില്ലെന്നും ഇത്തരം വ്യാജ ഐഡിയിൽ നിന്നുള്ള അഭ്യർത്ഥനകൾ സ്വീകരിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടുന്നത് ഉത്തരേന്ത്യയിലെ വൻ സംഘമാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. വ്യാജ മേൽവിലാസം ഉപയോഗിച്ചായിരുന്നു ഇവർ ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങിയത്. ഇതിനായി ഇവർ നിരവധി മൊബൈൽ ഫോണുകളും ഉപയോഗിച്ചിട്ടുണ്ട്. ഒരെണ്ണം രാജസ്ഥാനിലെ ഭരത്പൂരിലും മറ്റൊരണ്ണം ഹരിയാനയിലുമാണ്. ഇങ്ങിനെ വിവിധ ഇടങ്ങളിലെ മേൽവിലാസം കാണുന്നതുകൊണ്ടാണ് തട്ടിപ്പിന് പിന്നിൽ വൻസംഘമെന്ന് സൈബർ ക്രൈം പൊലീസ് വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP