Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ അമിട്ട് തെറിച്ചു വീണത് ജനങ്ങൾക്കിടയിലേക്ക്; പൊലീസ് അനുമതി ഇല്ലാതിരിക്കേ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി ദേവസ്വം അധികൃതരും; അപകടത്തിൽ കൂടുതലും പരുക്ക് സംഭവിച്ചത് ലോഹചീളുകൾ ശരീരത്തിൽ തുളച്ച് കയറി; അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ്; സംഭവത്തിൽ പതിനേഴ് പേർക്ക് പേർക്ക് പൊള്ളലേറ്റു; ഒരാളുടെ നില ​ഗുരുതരം

ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ അമിട്ട് തെറിച്ചു വീണത് ജനങ്ങൾക്കിടയിലേക്ക്; പൊലീസ് അനുമതി ഇല്ലാതിരിക്കേ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി ദേവസ്വം അധികൃതരും; അപകടത്തിൽ കൂടുതലും പരുക്ക് സംഭവിച്ചത് ലോഹചീളുകൾ ശരീരത്തിൽ തുളച്ച് കയറി; അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ്; സംഭവത്തിൽ പതിനേഴ് പേർക്ക് പേർക്ക് പൊള്ളലേറ്റു; ഒരാളുടെ നില ​ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

ഉദയംപേരൂർ: നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റതായി വിവരം. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാത്രി 8.30നാണ് അപകടം. ദീപാരാധനയോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ ഉയർന്ന് പൊട്ടേണ്ട അമിട്ട് ചരിഞ്ഞ് ആളുകൾക്കിടയിലേക്ക് പതിക്കുകയായിരുന്നു. ഉദയംപേരൂർ നടിച്ചിറ വീട്ടിൽ വിമലയുടെ (58, റിട്ട. അങ്കണവാടി അദ്ധ്യാപിക) രണ്ടു കാലുകൾക്കും ഗുരുതര പൊള്ളലേറ്റു.

വിമലയുടെ കാലിന് സമീപം വന്നുവീണാണ് അമിട്ട് പൊട്ടിയത്. വിമലയെ തൃപ്പൂണിത്തുറ ആശുപത്രിയിലും തുടർന്ന് എറണാകുളം സ്പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലേക്കും മാറ്റി. പരുക്കേറ്റ 17 പേരെ കളമശേരി മെഡിക്കൽ കോളജ്, തൃപ്പൂണിത്തുറ വികെഎം ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചതായി വിവരങ്ങൾ ലഭിക്കുന്നത്. മറ്റു രണ്ടു പേരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ ആയിരുന്നു അപകടം. വെടിക്കെട്ടിന്റെ അവസാനം കൂട്ടപ്പൊരിച്ചിലിനിടെ ഒരു അമിട്ട് ചരിഞ്ഞു ആളുകൾ നിൽക്കുന്ന സ്ഥലത്തേക്ക് എത്തിയതാണ് അപകടത്തിനു കാരണം. വെടിക്കെട്ടു നടത്തുന്നതിനായി പൊലീസ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ശേഷമായിരുന്നു അനുമതി നേടിയതെന്നും സൂചന ലഭിക്കുന്നുണ്ട്.

കൊച്ചുപുരയ്ക്കൽ സരിത (35), ഉദയംപേരൂർ മണകൂമ്പേൽ പ്രസാദ്, കണ്ടനാട് കോണത്ത് നിയ(11), നടക്കാവ് പനച്ചിക്കൽ വിശാഖ് (19), അക്ഷയ്, മാളേകാട് ശ്രീരാഗ് (31), സുധീന പ്രസാദ്, ഗിരിജ, അനീഷ്, സ്മിത, ദിവ്യ, ഉദയംപേരൂർ കൊച്ചുപുരയ്ക്കൽ മൈത്രി (73) എന്നിവർക്കും പൊള്ളലേറ്റു. മൈത്രിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. അപകടത്തിൽ ലോഹച്ചീൾ തെറിച്ച് കയറിയാണ് പലർക്കും പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ പൊലീസും ഫയർഫോഴ്‌സും ചേർന്ന് പരിക്കേറ്റവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും രണ്ടുപേരെ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലേക്കും മാറ്റി വെടിക്കെട്ട് അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്ന് ഉദയംപേരൂർ പൊലീസ് പറഞ്ഞു. അതേസമയം ഫയർ ഫോഴ്സ് സംഘം ക്ഷേത്രത്തിലുണ്ടെന്ന് തൃപ്പൂണുത്തറ ഫയർ സ്റ്റേഷൻ അധികൃതർ അറിയിച്ചിരുന്നു. നിലവിൽ സ്ഥിതിഗതികൾ ശാന്തമായതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസും ദേവസ്വം അധികൃതരും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP