Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർകോട്ടെ രാഷ്ട്രീയ സംഘർഷങ്ങളിൽ സിപിഎമ്മിന് നഷ്ടമായത് 15 സഖാക്കളെ; ശക്തി പ്രാപിക്കാൻ കച്ചകെട്ടി ആർഎസ്എസ് രംഗത്തിറങ്ങിയപ്പോൾ സംഘർഷവും പതിവ്; തങ്കച്ചൻ മുതൽ അബൂബക്കർ സിദ്ദിഖ് വരെയുള്ളവർ രക്തസാക്ഷികൾ

കാസർകോട്ടെ രാഷ്ട്രീയ സംഘർഷങ്ങളിൽ സിപിഎമ്മിന് നഷ്ടമായത് 15 സഖാക്കളെ; ശക്തി പ്രാപിക്കാൻ കച്ചകെട്ടി ആർഎസ്എസ് രംഗത്തിറങ്ങിയപ്പോൾ സംഘർഷവും പതിവ്; തങ്കച്ചൻ മുതൽ അബൂബക്കർ സിദ്ദിഖ് വരെയുള്ളവർ രക്തസാക്ഷികൾ

കാസർഗോഡ്: കാസർകോട് ജില്ലയിൽ രാഷ്ട്രീയ സംഘർഷം മൂർച്ഛിക്കുമ്പോൾ ജില്ലയിൽ സിപിഎമ്മിന് നഷ്ടമായത് 15 സഖാക്കളെയാണ്. ആർഎസ്എസുമായുള്ള രാഷ്ട്രീയ സംഘട്ടനങ്ങളിലാണ് സിപിഎമ്മിന് ഇത്രയും ജീവനുകൾ നഷ്ടമാകാൻ ഇടയാക്കിയത്. 1978 മാർച്ച് 27ന് പ്രഭാകരൻ മാവുങ്കലിനെ കൊലപ്പെടുത്തിയാണ് സിപിഐ എമ്മിനെതിരെയുള്ള ആർഎസ്എസ് ക്രിമിനലുകളുടെ അരുംകൊല രാഷ്ട്രീയം തുടങ്ങിയത്. 1979 ഒക്ടോബർ 30ന് കോടോത്തെ ടി അപ്പയെ വധിച്ചു. 1982 ഫെബ്രുവരി പത്തിനാണ് നാടിനെ നടുക്കിയ തങ്കച്ചൻ, ഗോവിന്ദൻ ആനക്കല്ല് എന്നിവരുടെ ഇരട്ടക്കൊലപാതകം. 1983 ഓഗസ്റ്റ് 11ന് പുത്തിലോട്ടെ ടി കെ ഗംഗാധരനെ കൊലപ്പെടുത്തി.

ഡിവൈഎഫ്ഐ ജില്ലാ നേതാവായിരുന്ന ഭാസ്‌കര കുമ്പളയെ 1997 ഏപ്രിൽ 22ന് ബസ്സിനകത്തിട്ട് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. 1998 നവംബർ 28നാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിൽ ചുമട്ടുതൊഴിലാളി പ്രകടനത്തെ ആക്രമിച്ച് സുരേന്ദ്രനെ വധിച്ചത്. ഗുരുപുരത്തെ കുഞ്ഞികൃഷ്നെ 2000 ഏപ്രിൽ ഒന്നിനും ഇതേ വർഷം ഏപ്രിൽ എട്ടിന് വിജയൻ മാനടുക്കത്തെയും കൊലപ്പെടുത്തി.

2008 ഒക്ടോബർ 14ന് മുഹമ്മദ് റഫീക്കിനെയും 2014 ജുലൈ 29 അബ്ദുൾ ഷെരീഫിനെയും വകവരുത്തി. 2014 ഒക്ടോബർ 27ന് കുമ്പളയിലെ സി പി മുരളിയെയും 2015 ഓഗസ്റ്റ് 28ന് തിരുവോണ നാളിൽ കാലിച്ചാനടുക്കം കായക്കുന്നിൽ സി നാരായണനെയും കൊലപ്പെടുത്തി. 2015 ജുലൈ ഒമ്പതിനാണ് മുഹമ്മദ് ഫഹദ് എന്ന എട്ടു വയസ്സുകാരനെ സ്‌കൂളിലേക്കുള്ള വഴിമധ്യേ സഹോദരങ്ങളും സഹപാഠികളും നോക്കിനിൽക്കേ ആർഎസ്എസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയത്.

2008 സെപ്റ്റംബർ 27ന് അബ്ദുൾ സത്താറിനെ കൊലപ്പെടുത്തിയതും ആർഎസ്എസ് ഉൾപ്പെടുന്ന ക്രിമിനൽ സംഘമാണ്. കാസർകോട് പഴയ ചൂരിയിലെ റിയാസ് മൗലവിയെ പള്ളിയിൽ കയറി അധർധരാത്രി വെട്ടിക്കൊലപ്പെടുത്തിയതിന് വിചാരണ നേരിടുന്നതും ആർഎസ്എസ് ക്രിമിനലുകളാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ കൊലപാതകമാണ് അബൂബക്കർ സിദ്ദിഖിന്റേത്. മദ്യക്കടത്തുകാരായ ആർഎസ്എസുകാരെ എതിർത്തതോടെയാണ് അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP