Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾക്കിടെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് 145 വിവാഹങ്ങൾ; തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും; മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചത് 12 പേർക്ക് മാത്രം

ലോക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾക്കിടെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് 145 വിവാഹങ്ങൾ; തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും; മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചത് 12 പേർക്ക് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടന്നത് 145 വിവാഹങ്ങൾ. ദിവസങ്ങൾക്ക് മുമ്പ് തന്നെ 162 വിവാഹങ്ങളാണ് ഇന്നത്തേക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 17 വിവാഹങ്ങൾ റദ്ദാക്കി. പുലർച്ചെ അഞ്ച് മുതൽ ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടർന്നു.

തിരക്കിനനുസരിച്ച് മൂന്ന് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾ നടന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫർമാരടക്കം 12 പേർക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നൽകിയത്. പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധിമുട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.

ക്ഷേത്രനടയിൽ പ്രവേശിക്കുന്ന വിവാഹ സംഘങ്ങളെ നേരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്കാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഊഴമനുസരിച്ച് ഓരോ സംഘങ്ങളേയും വിവാഹമണ്ഡപത്തിലേക്ക് കയറ്റി വിടുകയായിരുന്നു. താലികെട്ട് കഴിഞ്ഞ വിവാഹ സംഘങ്ങളെ ക്ഷേത്രപരിസരത്ത് തങ്ങാൻ അനുവദിച്ചതുമില്ല. ഇന്ന് ദർശനത്തിനും ഭക്തജനതിരക്കനുഭവപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP