Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ആദ്യമായി കൊറോണ സ്ഥിരീകരിച്ചവർ ചികിത്സയിൽ കഴിയുന്നത് മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിലും; രോഗബാധ ഉണ്ടായത് നരിക്കുനി സ്വദേശിയായ സ്ത്രീക്കും വേളം സ്വദേശിയായ പുരുഷനും; രണ്ടു പേരും വിദേശത്തു എത്തിയവർ; ഇരുവരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ടു; രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട് ആദ്യമായി കൊറോണ സ്ഥിരീകരിച്ചവർ ചികിത്സയിൽ കഴിയുന്നത് മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിലും; രോഗബാധ ഉണ്ടായത് നരിക്കുനി സ്വദേശിയായ സ്ത്രീക്കും വേളം സ്വദേശിയായ പുരുഷനും; രണ്ടു പേരും വിദേശത്തു എത്തിയവർ; ഇരുവരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ടു; രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജാസിം മൊയ്തീൻ

കോഴിക്കോട്: ആദ്യമായി കോഴിക്കാട് ജില്ലയിലും കൊവിഡ് 19 വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുന്നു. കൊടുവള്ളി നരിക്കുനി സ്വദേശിയായ സ്ത്രീക്കും വേളം സ്വദേശിയായ പുരുഷനുമാണ് ആദ്യമായി കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. രോഗികൾ കോഴിക്കോട് മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്.

രോഗവ്യാപനം തടയാനുള്ള മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ചാൽ കടുത്ത നടപടികളെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. രോഗികളിൽ ഒരാൾ മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 pm) അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തി എത്തിയതിന് ശേഷം വിമാനത്താവളത്തിൽ നിന്നും സ്വകാര്യ സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് പോയത്. വീട്ടിൽ ഐസോലേഷൻ തന്നെ കഴിയുകയായിരുന്നു. വീട്ടിലുള്ള മുഴുവൻ പേരെയും ക്വാറന്റയിൻ ചെയ്തിട്ടുണ്ട്. രോഗിയെ കാണാൻ വന്ന ആളുകളെയും കണ്ടെത്തി ക്വാറന്റയിൻ ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ വ്യക്തി മാർച്ച് 20ന് രാത്രി 9:50നുള്ള എയർ ഇന്ത്യ അക 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും, അവിടെനിന്ന് നിന്നും നേരിട്ട് ആംബുലൻസ് മാർഗ്ഗം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വ്യക്തിയാണ്. രണ്ടു വ്യക്തികളുടെയും റൂട്ട് മാപ്പ് നൽകിയിട്ടുണ്ട്.

അതേ സമയം ജില്ലയിലും വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ വിവിധ സ്ഥാപനങ്ങളെ കൊറോണ കെയർ സെന്ററുകളായി പ്രഖ്യാപിച്ചതായി ജില്ലാകലക്ടർ സാംബശിവറാവു അറിയിച്ചു. ഭാവിയിൽ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള വിപുലമായ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കൂടുതൽ സെന്ററുകൾ ഒരുക്കുന്നത്. ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം ജില്ലാഭരണകൂടം ഏറ്റെടുക്കും.

ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ ഓരോ മുറികളിലും ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സെന്ററുകൾ നിശ്ചയിച്ചാണ് പ്രവേശനം ക്രമീകരിക്കുക എന്നും കലക്ടർ പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകൾ, കോളേജുകൾ, സ്വകാര്യ ലോഡ്ജുകൾ, റിസോർട്ടുകൾ, ഗവൺമെന്റ് ട്രെയിനിങ് സ്ഥാപനങ്ങൾ തുടങ്ങി 31 സ്ഥാപനങ്ങളെയാണ് കെയർ സെന്ററുകളാക്കി മാറ്റുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP