1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

മദ്യനയം മാറ്റാൻ ബാറുടമകൾ പണപ്പിരിവു തുടങ്ങിയെന്ന ബിജു രമേശിന്റെ ആരോപണം കാടടച്ചു വെടിവയ്ക്കൽ; അന്വേഷണം ആവശ്യപ്പെട്ടു വൈക്കം വിശ്വൻ വിജിലൻസ് ഡയറക്ടർക്കു കത്തു നല്കി

December 20, 2016

തിരുവനന്തപുരം: മദ്യനയം മാറ്റാൻ ബാറുടമകൾ പണപ്പിരിവു തുടങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ. ഇതു കാടടച്ചുള്ള വെടിവയ്ക്കലാണെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിന്റെ പ്രസ്താവനയിൽ അന്വേഷണ...

അടുത്ത കൊല്ലം മുതൽ മെഡിക്കൽ കോഴ്‌സുകൾക്കു പ്രത്യേക പ്രവേശന പരീക്ഷ ഇല്ല; പ്രവേശനം നീറ്റ് റാങ്ക് പട്ടികയിൽ നിന്നു മാത്രം; നാട്ടകത്തു റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികളുടെ ചികിത്സച്ചെലവു സർക്കാർ വഹിക്കും; സർക്കാർ മെഡിക്കൽ കോളേജുകളിൽ 105 പുതിയ തസ്തികകൾ സൃഷ്ടിക്കും; കെഎസ്ആർടിസി ബസ് നിരക്കു സ്വകാര്യ ബസുകളുമായി ഏകീകരിക്കാനും മന്ത്രിസഭാ തീരുമാനം

December 20, 2016

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ മെഡിക്കൽ കോഴ്‌സുകൾക്ക് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. വിദ്യാർത്ഥികൾക്കു നീറ്റ് റാങ്ക് പട്ടികയിൽ നിന്നു പ്രവേശനം നൽകാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2017-18 അദ്ധ്യയന വർഷം മുതൽ എഞ്ചിനീയറിങ് ഒഴികെ മെ...

പിണറായി കരുത്തനായ നേതാവും ശക്തനായ ഭരണാധികാരിയെന്നും വെള്ളാപ്പള്ളി; വി എസ് പിണറായിയുടെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്നു

December 20, 2016

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പര്യമായി പിന്തുണച്ചും വിഎസിനെ വിമർശിച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. ലാവ്ലിൻ കേസു മുതൽ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി എസ് അച്യുതാനന്ദനെന്ന് വെള്ളാപ്പള്ളി വിമർശിച്ചു....

നദീറിനെ അറസ്റ്റു ചെയ്തിരുന്നില്ല, സംശയ നിവാരണത്തിന് വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തത്; തെളിവ് ലഭിക്കാത്തതിനാൽ വിട്ടയച്ചു: യുവ സിനിമാ പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ വിശദീകരണവുമായി ഡിജിപി ബെഹ്‌റ

December 20, 2016

തിരുവനന്തപുരം: സിനിമ പ്രവർത്തകനായ നദീറിനെ കസ്റ്റഡിയിൽ എടുത്ത നടപടി കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയതോടെ വിശദീകരണവുമായി പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ രംഗത്തെത്തി. നദീറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നില്ലെന്നും സംശയ നിവാരണത്തിന് വിളിച്ചു വരുത്തുക മാത്രമാണ...

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത സിനിമാ പ്രവർത്തകൻ നദീറിനെ പൊലീസ് വിട്ടയച്ചു; വിമർശനം കടുത്തതോടെ യുഎപിഎ ചുമത്തരുതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച് മുഖ്യമന്ത്രി; രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമായതോടെ തടിയൂരി പൊലീസ്; തെളിവുകളില്ലെന്നും വ്യക്തം, കമാലിനെതിരായ നടപടികളും അവസാനിപ്പിക്കും

December 20, 2016

തിരുവനന്തപുരം: സൈബർ ലോകത്തിന്റെ മുഴുവൻ പ്രതിഷേധത്തിന് ഇരയായ നടപടിയിൽ നിന്നും ഒടുവിൽ പൊലീസ് പിന്തിരിഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യദ്രോഹ കുറ്റ ചുമത്തി പൊലീസ് കസ്റ്റഡിയിൽ എടുത്ത സിനിമാ പ്രവർത്തകൻ നദീറിനെ വിട്ടയച്ചു. രാജ്യദ്രോഹ കുറ്റം നിലനിൽക...

ആറുരൂപയിൽ നിന്ന് ഏഴാക്കി ഉയർത്തി കെഎസ്ആർടിസി മിനിമം ചാർജ് കൂട്ടി; മിനിമം ചാർജ് ഒമ്പതു രൂപയാക്കണമെന്ന കടുംപിടിത്തത്തിൽ സ്വകാര്യ ബസ്സുടമകൾ; ഈ മാസം സൂചനാ പണിമുടക്കും ജനുവരിയിൽ അനിശ്ചിതകാല സമരവും തുടങ്ങുമെന്ന് മുന്നറിയിപ്പ്

December 20, 2016

തിരുവനന്തപുരം: ചാർജ് വർദ്ധിപ്പിക്കണമെന്ന ആവശ്യമുയർത്തി സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക് നീങ്ങുന്നതിനിടെ കെഎസ്ആർടിസിയുടെ മിനിമം ചാർജ് ആറു രൂപയിൽ നിന്ന് ഏഴുരൂപയാക്കി. അതേസമയം മിനിമം ചാർജ് ഏഴു രൂപയിൽ നിന്ന് ഒമ്പതു രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സ...

മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയ ആദിവാസികളെ നാട്ടുകാരുടെ മുമ്പിൽ വച്ച് തുണിപറിച്ചു ആക്ഷേപിച്ച് പൊലീസ്; മുഖ്യമന്ത്രിയെ കാണും മുമ്പ് വലിച്ചിഴച്ച് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു

December 20, 2016

വടക്കഞ്ചേരി: കേരളത്തിലെ പൊലീസിന്റെ നടപടികളിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യുഎപിഎ ചുമത്തി പൗരന്മാരെ തുറുങ്കിലടയ്ക്കുകയും കൂടാതെ കടൽക്കരയിൽ കാറ്റുകൊണ്ടിരിന്നവ...

കേരള പൊലീസ് ആഭ്യന്തര വകുപ്പിന്റെ കീഴിലാണോ അതോ യുവമോർച്ചയുടെ നിയന്ത്രണത്തിലാണോ? കമൽ സി ചവറയെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്തു കവി സച്ചിദാനന്ദൻ

December 19, 2016

തിരുവനന്തപുരം: ദേശീയഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് യുവമോർച്ചയുടെ പരാതിയെ തുടർന്ന് എഴുത്തുകാരൻ കമൽ സി ചവറയെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്തു കവി സച്ചിദാനന്ദൻ രംഗത്ത്. കേരള പൊലീസ് ആഭ്യന്തര വകുപ്പിന്റെ കീഴിലാണോ അതോ യുവമോർച്ചയുടെ നിയന്ത്ര...

ഗുരുവായൂർ ക്ഷേത്രനടയിൽ യുവതിക്കു രണ്ടാം വിവാഹം; തടയാനും തെളിവുണ്ടാക്കാനും വീഡിയോഗ്രാഫറുമായി ആദ്യ ഭർത്താവെത്തി; പൊലീസെത്തിയപ്പോൾ പുതിയ ഭർത്താവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടു യുവതി

December 19, 2016

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ യുവതി രണ്ടാം വിവാഹം നടത്തുന്നതു തടയാൻ ഭർത്താവെത്തി. തെളിവുണ്ടാക്കാൻ വീഡിയോഗ്രാഫറുമായാണ് ആദ്യ ഭർത്താവെത്തിയത്. പൊലീസെത്തിയപ്പോൾ പുതിയ ഭർത്താവിനൊപ്പം പോകണമെന്ന് ആവശ്യപ്പെടുയായിരുന്നു യുവതി. ഞായറാഴ്ച രാവിലെയാണു സംഭവം. ത...

നോവലിസ്റ്റ് കമൽ സി ചവറയെ സന്ദർശിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു; നദീറിനെ കസ്റ്റഡിയിലെടുത്തത് തോക്ക് ചൂണ്ടി 'കാട്ടൂതീ' വിതരണം ചെയ്‌തെന്ന് ആരോപിച്ച്; കമൽ സി ചവറ ആശുപത്രിയിൽ നിരാഹാരം ആരംഭിച്ചു; കേരളത്തിലെന്താ പൊലീസ് രാജോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

December 19, 2016

കോഴിക്കോട്: ദേശീയഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത നോവലിസ്റ്റ് കമൽ സി ചവറയെ സന്ദർശിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായ കാരണം പോലും പറയാതെയാണ് സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ നദിയെന്ന നദീറിനെയാണ് കോ...

രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്തു; വഖഫ് ബോർഡിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ന്യൂനപക്ഷ മോർച്ച

December 19, 2016

മലപ്പുറം: സംസ്ഥാന വഖഫ് ബോർഡിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ന്യൂനപക്ഷ മോർച്ച രംഗത്ത്. രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടതായി ന്യൂനപക്ഷ മോർച്ച നേതാക്കൾ മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നേരത്...

ഇനി സ്വത്തുക്കൾ എഴുതി വച്ചു ദത്തെടുക്കണമെന്നില്ല; അനാഥക്കുട്ടികളെ സ്വന്തം മക്കളായി ആർക്കും വീട്ടിൽ വളർത്താം; പാവപ്പെട്ട കുട്ടികളുടെ പോറ്റമ്മയാകാനും അവസരം: പാശ്ചാത്യ നാടുകളിലെ ഫോസ്റ്റർ കെയർ പദ്ധതിയുമായി പിണറായി സർക്കാരും

December 19, 2016

തിരുവനന്തപുരം: നിരവധി നിയമനൂലാമാലകൾ ഉള്ളതിനാൽ കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർ പിന്മാറുന്ന സാഹചര്യം ഇനിയുണ്ടാകില്ല. ദത്തെടുക്കൽ നിയമങ്ങളുടെ കുരുക്കുകൾ ഒഴിവാക്കാൻ അവസരം ഒരുക്കുകയാണ് സർക്കാർ. ശിശുസംരക്ഷണവിഭാഗമാണു 'സനാഥ ബാല്യം' എന്ന പദ്ധതി നടപ്പാക...

ദിവസം കഴിച്ചുകൂട്ടാൻ കഷ്ടപ്പെടുന്ന കാർത്യായനിയും പാറുവും നാരായണിയും സമ്പന്നർ; കാറും ലോറിയും ഇരുനില വീടും എസിയും വിദേശത്തു നല്ല ജോലിയും ഉള്ളവർ ദരിദ്രർ: ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരമുള്ള മുൻഗണനാ പട്ടികയുടെ പൊള്ളത്തരങ്ങൾ ഇങ്ങനെ

December 19, 2016

കരിവെള്ളൂർ: ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം മുൻഗണനാ പട്ടിക തയ്യാറാക്കിയപ്പോൾ ഒരുനേരത്തെ അന്നത്തിനു പോലും വകയില്ലാത്ത കൊഴുമ്മൽ ചീറ്റയിലെ കാരിച്ചീരെ കാർത്ത്യായനിയും പടിഞ്ഞാറെപ്പുരയിൽ പാറുവും കരിവെള്ളൂർ തെരുവിലെ അഞ്ചാര വീട്ടിൽ നാരായണിയും 'സമ്പന്നർ'. എന്നാൽ,...

6000 എം പാനലുകാരെ പിരിച്ചു വിടാൻ ഒരുങ്ങി കെ എസ് ആർ ടി സി; അതേ സമയം 4000 പേരെ നിയമിക്കാനും നീക്കം; കെ എസ് ആർ ടി സിയിൽ നടക്കുന്നത് പലതും യുക്തിക്കും നിരക്കാത്തത്

December 19, 2016

മലപ്പുറം: കെ.എസ്.ആർ.ടി.സി. ആറായിരം എം. പാനൽ (താത്കാലിക) ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരുടെ എണ്ണംകുറയ്ക്കണമെന്ന സുശീൽഖന്ന റിപ്പോർട്ടിന്റെ മറപിടിച്ചാണ് നീക്കം. നിലവിൽ 9,800 എം. പാനൽ ജീവനക്കാർ കോർപ്...

വിവാദങ്ങളിൽപ്പെട്ട ഹരിപ്പാടു മെഡിക്കൽ കോളേജു പദ്ധതിക്ക് അന്ത്യമാകുന്നു; ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്നു സർക്കാരിന് ആരോഗ്യ മന്ത്രാലത്തിന്റെ റിപ്പോർട്ട്

December 19, 2016

ആലപ്പുഴ: വിവാദങ്ങൾക്കു പിന്നാലെ ഹരിപ്പാടു മെഡിക്കൽ കോളേജു പദ്ധതിക്ക് അന്ത്യമാകുന്നു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്നു സർക്കാരിന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ടു സമർപ്പിച്ചു. ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി ഉപേക്ഷിക്കണമെന്ന...

MNM Recommends

Loading...
Loading...