Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് രാഷ്ട്രീയ നേതാവ് ഉൾപ്പെടെ മൂന്നുപേർ; അറസ്റ്റിലായ പ്രതികൾക്കെതിരെ പോക്സോ ചുമത്തി പൊലീസ്

പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് രാഷ്ട്രീയ നേതാവ് ഉൾപ്പെടെ മൂന്നുപേർ; അറസ്റ്റിലായ പ്രതികൾക്കെതിരെ പോക്സോ ചുമത്തി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച‌ കേസിൽ രാഷ്ട്രീയ നേതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തമിഴ്‌നാട് വെല്ലൂർ സ്വദേശി അന്തോണി, അകത്തേത്തറയിലെ ഒരു രാഷ്ട്രീയ നേതാവും മറ്റൊരാളുമാണ് പിടിയിലായത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ 21കാരനായ യുവാവ് പെൺകുട്ടിയെ കാണാൻ വീട്ടിലെത്തുകയും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് തമിഴ്‌നാട് വെല്ലൂർ സ്വദേശി അന്തോണിയെ (21) ആണ് കേസുമായി ബന്ധപ്പെട്ട് ഹേമാംബിക നഗർ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.

തുടർന്ന് കൗൺസിലിംഗിനിടെ മറ്റു രണ്ടു പേർ കൂടി തന്നെ പീഡിപ്പിച്ചെന്നുപെൺകുട്ടി അറിയിച്ചതോടെ അകത്തേത്തറയിലെ രാഷ്ട്രീയ നേതാവ് ഉൾപ്പെടെ രണ്ട് പേരെക്കൂടി പൊലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു. ഈ മാസം 16നാണ് പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വെല്ലൂരുണ്ടെന്നു കണ്ടെത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട അന്തോണി 16 ന് പെൺകുട്ടിയുടെ വീടിനു സമീപമെത്തി. അവിടെ നിന്നും ബൈക്കിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ പരാതിയിൽ മൂന്നു പേർക്കെതിരെയും പൊലീസ് പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP