Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഹാരിസൺ എസ്റ്റേറ്റിലെ കീടനാശിനി പ്രയോഗം; സമീപത്തെ സർക്കാർ സകൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം; ശ്വാസത്തടസത്തേയും ചൊറിച്ചിലേനയും തുടർന്ന് 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹാരിസൺ എസ്റ്റേറ്റിലെ കീടനാശിനി പ്രയോഗം; സമീപത്തെ സർക്കാർ സകൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം; ശ്വാസത്തടസത്തേയും ചൊറിച്ചിലേനയും തുടർന്ന് 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വയനാട്ടിലെ 13 സ്‌കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് അത്തൂർ സർക്കാർ സ്‌കൂളിലെ കുട്ടികൾക്കാണ് ശ്വാസത്തടസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ബുധനാഴ്ച ആറ് കുട്ടികളെയും വെള്ളിയാഴ്ച ഏഴ് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി പരിശോധന നടത്തി.

Stories you may Like

സമീപത്തെ ഹാരിസൺ മലയാളത്തിന്റെ തേയില തോട്ടത്തിൽ കീടനാശിനി അടിച്ചതാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ കണ്ടെത്തൽ. എന്നാൽ ഇക്കാര്യം വാസ്ഥവവിരുദ്ധമാണെന്നും തോട്ടത്തിൽ കീടനാശിനി അടിച്ചിട്ടില്ലെന്നുമാണ് ഹാരിസൺ കമ്പനിയുടെ വിശദീകരണം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP