Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങി 12കാരൻ; നാട് മുഴുവൻ തിരഞ്ഞ് പൊലീസും ബന്ധുക്കളും; നാടിനെ മുൾമുനയിൽ നിർത്തിയ ബാലകനെ ഒടുവിൽ കണ്ടെത്തി

അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങി 12കാരൻ; നാട് മുഴുവൻ തിരഞ്ഞ് പൊലീസും ബന്ധുക്കളും; നാടിനെ മുൾമുനയിൽ നിർത്തിയ ബാലകനെ ഒടുവിൽ കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടു വിട്ടിറങ്ങിയ കുട്ടി ബന്ധുക്കളെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. വീടുവിട്ട തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരനെ ഒരു ഗ്രാമം മുഴുവൻ ഉറക്കമൊഴിച്ച് തിരയുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടിയെ കണ്ടില്ല. പരിഭ്രാന്തരായ ഇവർ അറിയിച്ചതനുസരച്ച് നാട്ടുകാരും മുരിക്കാശ്ശേരി പൊലീസും ചേർന്ന് ഒരു രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെയും കുട്ടിയെ കാണാനില്ലെന്ന വിവരം പ്രചരിപ്പിച്ച് അന്വേഷണം നടന്നു. ഒടുവിൽ വ്യാഴാഴ്ച രാവിലെ മൂന്നു കിലോമീറ്റർ അകലെ പടമുഖം പള്ളിയിലെ സ്റ്റേജിന് പിന്നിൽ കുട്ടിയെ കണ്ടെത്തി. മാതാവ് വഴക്കു പറഞ്ഞതിനാണ് വീടുവിട്ടതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP