Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെക്ക് യാത്രികനെ തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് ഹെൽമെറ്റും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് അടിച്ച്; മർദിച്ചത് അഞ്ചു ബൈക്കുകളിലായെത്തിയ 12 അംഗ സംഘം; നാലു പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി

ബെക്ക് യാത്രികനെ തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് ഹെൽമെറ്റും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് അടിച്ച്; മർദിച്ചത് അഞ്ചു ബൈക്കുകളിലായെത്തിയ 12 അംഗ സംഘം; നാലു പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: ബെക്ക് യാത്രികനെ തടഞ്ഞു നിർത്തി ഹെൽമെറ്റ്, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം. മർദിച്ചത് അഞ്ചു ബൈക്കുകളിലായെത്തിയ 12 അംഗ സംഘം. നാലു പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി. ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തി ഹെൽമെറ്റ്, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന നാലു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

മങ്കട കൂട്ടിൽ ചേരിയം സ്വദേശികളായ ചെമ്പോത്തിങ്ങൽ സിനാൻ (20), ചെമ്പോത്തിങ്ങൽ മുഹമ്മദ് ഷിബിൻ (20), പുൽവെട്ടി അഫ്‌സൽ (23), മറ്റത്തൂർ നിയാസ് (21) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 ജനുവരി 16ന് വൈകീട്ട് ഏഴര മണിക്കാണ് സംഭവം. ബൈക്കിൽ വരികയായിരുന്ന കടന്നമണ്ണ കറുമുക്കിൽ മുഹമ്മദലി മകൻ ആദിൽ (20)നെ വേരുംപുലാക്കൽ വെച്ച് അഞ്ചു ബൈക്കുകളിലായെത്തിയ 12 അംഗ സംഘം ഇടിച്ചു വീഴ്‌ത്തി മർദ്ദിക്കുകയായിരുന്നു.

അതേ സമയം ബൈക്ക് വിലങ്ങിട്ടു നിർത്തിയതിനെ ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയും ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി തിരൂർ പറവണ്ണ ചെറിയകോയമ്മൂന്റെ പുരക്കൽ റഫീഖ് എന്ന സമീർ (23), രണ്ടാം പ്രതി അരയന്റെ പുരക്കൽ ഫെമീസ് (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. 2019 നവംബർ 10ന് രാത്രി പത്തര മണിക്ക് വെട്ടം പരിയാപുരത്താണ് കേസിന്നാസ്പദമായ സംഭവം. പരിയാപുരം പച്ചാട്ടീരി കുഞ്ഞിക്കോയയുടെ മകൻ ഷാനവാസ് (37)ന്റെ പരാതി പ്രകാരമാണ് തിരൂർ പൊലീസ് കേസ്സെടുത്തത്. 2019 നവംബർ 18ന് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ മൂന്നിന് ഇതേ കോടതി തള്ളിയിരുന്നു. പ്രതികൾക്കെതിരെ തിരൂർ, താനൂർ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ എട്ടു കേസുകൾ നിലവിലുണ്ട്.

അതേ സമയം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാളു കൊണ്ട് വെട്ടുകയും ഇരുമ്പ് പൈപ്പ് കൊണ്ടടിക്കുകയും ചെയ്തുകൊലപ്പെടുത്താൻ ശ്രമിച്ച 11 പ്രതികളുടെ മൂൻകൂർ ജാമ്യം മുമ്പ് കോടതി തള്ളിയിരുന്നു.തിരൂർ മംഗലം കൂട്ടായി സ്വദേശികളായ മരക്കാന്റെ പുരക്കൽ ഫൈസൽ (25), കൂട്ടായിന്റെ പുരക്കൽ അനനാസ് എന്ന അലി അന്നാസ് (33), മൂസാന്റെ പുരക്കൽ മുഹമ്മദ് സഫ്വാൻ (19), പാടിക്കൽ കൂട്ടായീന്റെ പുരക്കൽ ഫാസിൽ (21), ഫാസിലിന്റെ സഹോദരങ്ങളായ ഫഹദ് (24), ഫവാസ് (19), തിരൂർ സ്വദേശികളായ പറവണ്ണ കമ്മാക്കാന്റെ പുരക്കൽ മുഹമ്മദ് നൗജീഷ് (22), മരക്കാന്റെ പുരക്കൽ സൽമാനുൽ ഫാരിസ് (23), മരക്കാർ പുരക്കൽ മുഹമ്മദ് അനസ് (23), മരക്കാർ പുരക്കൽ മുക്താർ മുഹമ്മദ് സൈദ് (20), മംഗലം മരക്കാർ പുരക്കൽ മുഹമ്മദ് മുസ്തഫ (49) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് നേരത്തെ ജഡ്ജി സുരേഷ് കുമാർ പോൾ തള്ളിയിരുന്നത്.

2019 ഓഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതര മണിക്ക് വാടിക്കൽ പി കെ ടി സ്‌കൂളിന് മുൻവശത്താണ് കേസിന്നാസ്പദമായ സംഭവം. പുറത്തൂർ മൂന്നങ്ങാടി പടിഞ്ഞാറെക്കര ചേലക്കൽ മുഹമ്മദ് ബാവയുടെ മകൻ ഷാജഹാൻ (28)നാണ് അക്രമത്തിൽ പരിക്കേറ്റത്. മോട്ടോർ സൈക്കിളിൽ വരികയായിരുന്ന ഷാജഹാനെ പ്രതികൾ സംഘം ചേർന്നെത്തി തടയുകയും വടി വാളു കൊണ്ട് വെട്ടുകയും ഇരുമ്പ് പൈപ്പ് കൊണ്ടടിക്കുകയും ചെയ്തുകൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. മുൻവിരോധമാണ് അക്രമത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP