Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാനിറ്റൈസർ നിർമ്മാണത്തിനെന്ന പേരിൽ കർണ്ണാടകയിൽ നിന്നും സ്പിരിറ്റ്; ലക്ഷ്യം ലോക്ഡൗണിൽ വ്യാജമദ്യം നിർമ്മിക്കാൻ; മുത്തങ്ങയിൽ 11000 ലിറ്റർ സ്പിരിറ്റ് പിടികൂടി; നാലുജില്ലകളിലേക്ക് മദ്യം നിർമ്മാണത്തിനായി എത്തിച്ചതെന്ന് എക്സൈസ്

സാനിറ്റൈസർ നിർമ്മാണത്തിനെന്ന പേരിൽ കർണ്ണാടകയിൽ നിന്നും സ്പിരിറ്റ്; ലക്ഷ്യം ലോക്ഡൗണിൽ വ്യാജമദ്യം നിർമ്മിക്കാൻ; മുത്തങ്ങയിൽ 11000 ലിറ്റർ സ്പിരിറ്റ് പിടികൂടി; നാലുജില്ലകളിലേക്ക് മദ്യം നിർമ്മാണത്തിനായി എത്തിച്ചതെന്ന് എക്സൈസ്

ജാസിം മൊയ്തീൻ

കൽപറ്റ: സാനിറ്റൈസർ നിർമ്മാണത്തിന് എന്ന വ്യാജേന കർണ്ണാടകയിൽ നിന്നും കടത്തിയ 11000 ലിറ്റർ സ്പിരിറ്റ് പിടികൂടി.എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രനും സംഘവും മുത്തങ്ങയിൽ വച്ചാണ് സ്പിരിറ്റ് പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളിലെ മദ്യ നിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റ് എന്നാണ് ആണ് പ്രാഥമികനിഗമനം.

മുത്തങ്ങക്കടുത്ത പൊൻകുഴിയിൽ സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ട വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് ബാരലുകളിൽ സൂക്ഷിച്ച സ്പിരിറ്റ്പിടികൂടിയത്.മുത്തങ്ങയിലൂടെ വ്യാപകമായി സ്പിരിറ്റ് കടത്തുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. സാനിറ്റൈസർ നിർമ്മാണത്തിന് ആണെന്ന് വാഹന ഉടമകൾ മൊഴി നൽകിയെങ്കിലും പരിശോധനയിൽ അതല്ലെന്ന് തെളിഞ്ഞു.മലപ്പുറം വയനാട് കണ്ണൂർ കോഴിക്കോട് ജില്ലകളിലേക്ക് മദ്യം നിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റ് എന്നാണ് എക്‌സൈസിന്റെ നിഗമനം.

ലോക്ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ മദ്യ വിതരണത്തിനായി എത്തിച്ച സ്പിരിറ്റ് ആണെന്ന് സംശയവും ഉദ്യോഗസ്ഥർക്ക് ഉണ്ട്. ഇത്തരത്തിൽ വ്യാപകമായി കേരളത്തിലേക്ക് സ്പിരിറ്റ് എത്തിച്ചിട്ടുണ്ട് എന്ന് സംശയം ഉദ്യോഗസ്ഥർക്കുണ്ട്... അതുകൊണ്ടുതന്നെ ജില്ലയിലെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം.

വാഹനവും സ്പിരിറ്റും നാളെ ബത്തേരി കോടതിയിൽ ഹാജരാക്കും. വാഹന ഉടമ അടക്കമുള്ളവർക്കെതിരെ കേസെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചുഎക്‌സൈസ് പ്രീവന്റീവ് ഓഫീസർമാരായ ജി.അനിൽ കുമാർ, പി.പി ശിവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാബു സി.ഡി, സനൂപ് എം.സി, പ്രമോദ് കെ.പി, നിഷാദ് വി.ബി, സുരേഷ് എം., മാനുവൽ ജിംസൻ ടി.പി, ജിതിൻ പി പോൾ, സുധീഷ്.വി.,അനിൽ എ, ജലജ എം.ജെ, വിബിത ഇ.വി. എന്നിവർ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP