Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നോട്ട് ബുക്കിൽ അവസാനമായി എഴുതി വച്ചത് ജീവിതം മടുത്തു, ഗുഡ് ബൈ; ആത്മഹത്യാ കുറിപ്പ് എഴുതി ശേഷം പത്താം ക്ലാസുകാർ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ; മരിച്ചത് വയലാ ഗവണ്മെന്റ് ഹയർ സെക്കണ്ടറി വിദ്യാർത്ഥി ജെറിൻ ജോഷി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം:കോട്ടുക്കൽ വയലയിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ജോഷി, ജെൽസ്സി ദമ്പതികളുടെ 15 വയസുകാരനായ മകൻ ജെറിൻ ജോഷിയാണ് വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ചത്. വയലാ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ 10 ക്ലാസ് വിദ്യാർത്ഥിയാണ് ജെറിൻ ജോഷി.

എല്ലാ ദിവസവും ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന ജെറിൻ ജോഷിയെ രാവിലെ 5:30 ഓടെ പഠിക്കാൻ വീട്ടുകാർ വിളിച്ചു. മറുപടി ഇല്ലാത്തതിനെ തുടർന്ന് ജെറിന്റെ അച്ഛനും സഹോദരനും കൂടി കതക് ചവിട്ടി തുറന്നു. അപ്പോഴാണ് മുറിയിലെ ഫാനിൽ ബഡ്ഷീറ്റ് ഉപയോഗിച്ചു തൂങ്ങിനിൽക്കുകയായിരുന്ന ജെറിനെ കണ്ടത്. ജീവനുണ്ടെന്ന് കരുതി അഴിച്ചിറക്കി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കടയ്ക്കൽ സിഐ രാജേഷ്, എസ്‌ഐ സജു എന്നിവരുടെ നേതൃത്വത്തിൽ ജെറിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ ബുക്കിൽ ജീവിതം മടുത്തു, ഗുഡ് ബൈ എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി.ജെറിന്റെ ഫോൺ പൊലീസ് പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തു. മരണകാരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP