Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പഴയ നോട്ടുകൾക്ക് പകരം മാറ്റി നൽകുന്നത് 2000തിന്റെ ഒറ്റ നോട്ട്; കുടിവെള്ളത്തിനു പോലും ചില്ലറ മാറാൻ നിവൃത്തിയില്ലാതെ ജനം

പഴയ നോട്ടുകൾക്ക് പകരം മാറ്റി നൽകുന്നത് 2000തിന്റെ ഒറ്റ നോട്ട്; കുടിവെള്ളത്തിനു പോലും ചില്ലറ മാറാൻ നിവൃത്തിയില്ലാതെ ജനം

തിരുവനന്തപുരം: നോട്ട് റദ്ദാക്കലിനെ തുടർന്ന് സംസ്ഥാനത്ത് നൂറു രൂപ നോട്ടുകൾക്ക് കടുത്ത ക്ഷാമം. ബാങ്കുകളിൽ മാറ്റി നൽകാൻ ആവശ്യത്തിന് നൂറു രൂപ നോട്ടുകളില്ല. നോട്ടുകൾ നൽകാൻ ആർബിഐ കടുത്ത നിബന്ധന വച്ചതാണ് കാരണമെന്ന് ബാങ്കുകൾ പറയുന്നു. 1000, 500 നോട്ടുകൾ മാറ്റിയെടുക്കാനെത്തുന്നവർക്ക് 2000 രൂപയുടെ ഒറ്റ നോട്ടാണ് ഇപ്പോൾ നൽകുന്നത്.

ഇതു ചില്ലറയാക്കാൻ വഴിയില്ലാത്തതിനാൽ ഇടപാടുകാർ വീണ്ടും കുഴയുകയാണ്. പമ്പിലത്തെിയപ്പോൾ, പെട്രോളടിച്ചതിന്റെ ബാക്കി പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായി നൽകാമെന്നുമായി പമ്പിലെ ജീവനക്കാർ. 2000ന്റെ നോട്ട് കൈവശമുള്ളയാൾക്ക് കുടിവെള്ളത്തിനുപോലും ഉപകാരപ്പെടാത്ത സ്ഥിതിയാണ്.

ചെറിയ തുകയ്ക്കുള്ള നോട്ടുകൾ ലഭിക്കാത്തതിനാൽ പലരും കൈയിലുള്ള പണം ബാങ്കിൽ നിക്ഷേപിച്ച് എടിഎം വഴി മാറിയെടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പക്ഷെ മിക്ക എടിഎമ്മുകളും വേഗത്തിൽ കാലിയാകുന്നത് വീണ്ടും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

ഡിസംബർ 30 വരെ ഒരു തവണ 4,000 രൂപ വരെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് മാറാമെന്നതും ഇന്നു തെറ്റി. ആവശ്യത്തിന് നോട്ട് ഇല്ലാത്തതിനാൽ മിക്ക ബാങ്കുകളും ഇന്നു 2000 രൂപവരെ മാത്രമാണ് മാറ്റി നൽകുന്നത്.

സംസ്ഥാനത്തെ എടിഎമ്മുകൾക്ക് മുൻപിൽ ജനങ്ങളുടെ നീണ്ട ക്യൂവാണ്. എടിഎമ്മുകൾ വഴിയുള്ള പണവിതരണം ആരംഭിച്ചെങ്കിലും കടുത്ത പ്രതിസന്ധി തുടരുകയാണ്. നിശ്ചിത ശതമാനം എടിഎമ്മുകളും അടഞ്ഞുകിടക്കുകയാണ്. പണം നിറച്ചവയിൽ വേഗം തീർന്നു. രാവിലെ മുതൽ എടിഎമ്മുകൾക്ക് മുന്നിൽ ആളുകളുടെ നീണ്ടനിരയാണ്. എടിഎമ്മിൽ നിന്ന് നിലവിൽ 2000 രൂപയാണ് എടുക്കാവുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP