Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പത്ത് വയസുകാരിയായ മകളെ നീല ചിത്രങ്ങൾ കാണിച്ചും ഭീഷണിപ്പെടുത്തിയും നിരന്തരം പീഡിപ്പിച്ചു; പിതാവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി

പത്ത് വയസുകാരിയായ മകളെ നീല ചിത്രങ്ങൾ കാണിച്ചും ഭീഷണിപ്പെടുത്തിയും നിരന്തരം പീഡിപ്പിച്ചു; പിതാവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കാനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. കടയ്ക്കാവൂർ സ്വദേശി സുജീന്ദ്ര കുമാറിനെയാണ് ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം രണ്ട് വർഷത്തെ അധിക തടവനുഭവിക്കണം. പിഴത്തുക പ്രതിയിൽ നിന്ന് ഈടാക്കുന്ന പക്ഷം പീഡനത്തിനിരയായ മകൾക്ക് നൽകാനും ജഡ്ജി ടി.കെ. മിനിമോൾ വിധിന്യായത്തിൽ നിർദ്ദേശിച്ചു. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.

2014 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മരണപ്പെട്ട ആദ്യ ഭാര്യയിലുണ്ടായ മകളെയാണ് പ്രതി പീഡിപ്പിച്ചത്. ആദ്യ ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് പ്രതി പുനർവിവാഹം കഴിച്ചു. എന്നാൽ മകൾ ഉൾപ്പെടെയുള്ള മൂന്ന് മക്കളെയും പ്രതിയുടെ മാതാവിനൊപ്പം കുടുംബ വീട്ടിൽ താമസിപ്പിച്ചു. ഇടക്കിടെ പ്രതി മക്കളെ സന്ദർശിക്കാനായി കുടുംബ വീട്ടിൽ ചെന്ന് തങ്ങിയിരുന്നു. ആ അവസരങ്ങളിൽ പ്രതി മകളെ തന്നോടൊപ്പം കിടത്തി ഉറക്കിയിരുന്നു. മൊബൈലിൽ നഗ്‌നചിത്രങ്ങൾ കാട്ടിയാണ് മകളെ പീഡിപ്പിച്ചത്.

സ്‌കൂളിൽ വച്ച് അവശത അനുഭവപ്പെട്ട പെൺകുട്ടിയെ സ്‌കൂൾ ടീച്ചർ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിപ്പിച്ചപ്പോൾ ഡോക്ടർ പീഡന സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഡോക്ടറെന്ന വ്യാജേന ആശാ വർക്കർ കുട്ടിയോട് സംസാരിച്ചപ്പോൾ കുട്ടി മനസുതുറക്കുകയായിരുന്നു.കടക്കാവൂർ പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വൽസാ വർഗീസ് കോടതിയിൽ ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP