Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടനാട്ടിൽ പടക്കനിർമ്മാണ ശാലകളിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം; 10 പേർക്ക് പരിക്ക് ഏഴ് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് : ഉഗ്രസ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ മേൽക്കൂരയും ഭിത്തിയും തകർന്നു; പ്രവർത്തിച്ചിരുന്നത് അനധികൃത പടക്കനിർമ്മാണ ശാലയെന്ന് ആരോപണം; ഉഗ്രശബ്ദം കേട്ട് സമീപത്തെ വീട്ടിനകത്തിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ ഒഴിവായത് വൻ ദുരന്തം

കുട്ടനാട്ടിൽ പടക്കനിർമ്മാണ ശാലകളിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം; 10 പേർക്ക് പരിക്ക് ഏഴ് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് : ഉഗ്രസ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ മേൽക്കൂരയും ഭിത്തിയും തകർന്നു; പ്രവർത്തിച്ചിരുന്നത് അനധികൃത പടക്കനിർമ്മാണ ശാലയെന്ന് ആരോപണം; ഉഗ്രശബ്ദം കേട്ട് സമീപത്തെ വീട്ടിനകത്തിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ ഒഴിവായത് വൻ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

മങ്കൊമ്പ്: കുട്ടനാട്ടിൽ പടക്കനിർമ്മാണശാലകളിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഒൻപത് പേർക്ക് ഗുരുതര പരിക്ക്. പുളിങ്കുന്ന് പഞ്ചായത്തിൽ എട്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന പുരയ്ക്കൽ കൊച്ചുമോൻ ആന്റണിയുടെ രണ്ട് പടക്ക നിർമ്മാണശാലകളിലാണ് വെള്ളിയാഴ്ച പകൽ 2.20 ന് സ്ഫോടനത്തെ തുടർന്ന് തീപിടിച്ചത്. അഞ്ച് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്തിരുന്ന നിർമ്മാണശാലകൾക്ക് ഉഗ്രസ്ഫോടനത്തിൽ തീ പിടിക്കുകയായിരുന്നു. പുളിങ്കുന്ന് കിഴക്കേചിറയിൽ മറിയാമ്മ മാത്യു (കുഞ്ഞുമോൾ 55) ആണ് മരിച്ചത്. പൊള്ളലേറ്റ മറിയാമ്മ മാത്യുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. സമീപത്തെ വീടുകളുടെ മേൽക്കൂരയും, ഭിത്തിയും തകർന്നു. ഉഗ്രശബ്ദം കേട്ട് വീട്ടിനകത്തിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

പുളിങ്കുന്ന് കരിയിൽചിറയിൽ ഏലിയാമ്മ തോമസ് (തങ്കമ്മ-- -52), പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പിൽ വിജയമ്മ (56), പുളിങ്കുന്ന് കായപ്പുറം മുളവനക്കുന്നത്ത് സിദ്ധാർത്ഥൻ (61), പുളിങ്കുന്ന് കിഴങ്ങാട്ടുതറ സരസമ്മ (56), പുളിങ്കുന്ന് തോട്ടാത്തറ ഓമന (49), പുളിങ്കുന്ന് മുപ്പതിൽ റെജി (50), പുളിങ്കുന്ന് പുത്തൻപുരക്കൽ ചിറയിൽ ഷീല (48), പുളിങ്കുന്ന് മലയിൽപുത്തൻ വീട്ടിൽ ബിനു (30), പുളിങ്കുന്ന് കന്നിട്ടചിറയിൽ ബിന്ദു (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ സിദ്ധാർത്ഥൻ, ഓമന എന്നിവരൊഴികെ മറ്റുള്ളവരുടെ നില ഗുരുതരമാണ്. അറുപത് ശതമാനത്തിനും മുകളിൽ ഇവർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആദ്യം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും, പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റി.

സമീപത്തെ കെഎസ്ഇബി. ഓഫീസിലെ ജീവനക്കാരും, നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം നേതൃത്വം നൽകിയത്. പൊള്ളലേറ്റവരെ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. വീണ്ടും സ്‌ഫോടനമുണ്ടാകുമെന്ന ആശങ്കയും രക്ഷാപ്രവർത്തനത്തിനിടെയുണ്ടായി.ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും അഗ്‌നിശമനസേനയും, പുളിങ്കുന്ന് പൊലീസും സ്ഥലത്തെത്തി. കൊറോണ നിയന്ത്രണങ്ങൾക്കിടയിലും സംഭവമറിഞ്ഞ് നിരവധിയാളുകൾ സ്ഥലത്തെത്തി. പടക്കനിർമ്മാണശാലയ്ക്ക് വിൽപ്പനയ്ക്ക് മാത്രമാണ് ലൈസൻസുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആലപ്പുഴ എഡിഎം ബി ഹരികുമാർ, ആർഡിഒ എസ് സന്തോഷ്, കുട്ടനാട് തഹസിൽദാർ ടി ഐ വിജയസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മറിയാമ്മ മാത്യുവിന്റെ ഭർത്താവ്: ബേബിച്ചൻ. മക്കൾ: ബിബിൻ, ബിൻസി. മരുമകൻ: ടോണി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP