Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പോയ യുവാവ് ഇന്നോവ ഇടിച്ച് മരിച്ച സംഭവം: ആശ്രിതർക്ക് 1.02 കോടി രൂപ നഷ്ടപരിഹാരം നൽകണം; വിധി പറഞ്ഞത് മഞ്ചേരി മോട്ടോർ ആക്‌സിഡണ്ട് ക്ലെയിം ട്രിബ്യൂണൽ കോടതി

വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പോയ യുവാവ് ഇന്നോവ ഇടിച്ച് മരിച്ച സംഭവം: ആശ്രിതർക്ക് 1.02 കോടി രൂപ നഷ്ടപരിഹാരം നൽകണം; വിധി പറഞ്ഞത് മഞ്ചേരി മോട്ടോർ ആക്‌സിഡണ്ട് ക്ലെയിം ട്രിബ്യൂണൽ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: വാഹനപകടത്തിൽ മരിച്ച യുവാവിന്റെ ആശ്രിതർക്ക് 1.02 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് എതിരെ വന്ന ഇന്നോവ കാർ ഇടിച്ച് മരിക്കുകയായിരുന്നു. വാഹനപകടത്തിൽ മരണപ്പെട്ട യുവാവിന്റെ ആശ്രിതർക്ക് 1,02,15,000 രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി മോട്ടോർ ആക്‌സിഡണ്ട് ക്ലൈം ട്രിബ്യൂണൽ കോടതിയാണ് ഇന്ന് വിധിച്ചത്.

പെരിന്തൽമണ്ണ മാനത്തുമംഗലം പച്ചീരി മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ നാസർ (26) ആണ് മരിച്ചത്. 2018 ജൂൺ 22ന് രാത്രി 9.30നാണ് അപകടം. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി മാനത്തുമംഗലത്തു നിന്നും താഴെക്കോട്ടേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു അബ്ദുൽ നാസർ. താഴെക്കോട് വെച്ച് എതിരെ വന്ന ഇന്നോവ കാർ ഇടിച്ച് പരിക്കേറ്റ അബ്ദുൽ നാസറിനെ പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഒരാഴ്ചക്ക് ശേഷം ചികിത്സ ഫലിക്കാതെ മരണപ്പെടുകയായിരുന്നു.

ഒമ്പതുശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനി കോഴിക്കോട് ശാഖ നൽകണമെന്ന് ജഡ്ജി വിൻസെന്റ് ചാർളി വിധിച്ചു.നിരത്തിലെ വാഹന അ പകടങ്ങൾ കുറക്കാനുള്ള പദ്ധതികൾ കൊണ്ട് പിടിച്ച് നടത്തുന്നതിനിടയിലും നിയന്ത്രണമില്ലാതെ അപകടങ്ങൾ പെരുകുകയാണ്് പുതിയ പദ്ധതികളും പരിഹാരങ്ങളുമായി അധികൃതർ രംഗത്തിറങ്ങുന്നതിനിടയിലാണ് നിയന്ത്രണങ്ങൾ തെറ്റിച്ച് അപകട കണക്കുകൾ ഉയരുന്നത്. ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ നിരത്തിൽ നിരന്തരം അപകടത്തിൽ പെടുകയാണ്. കഴിഞ്ഞ സെപ്റ്റംബർ വരെയായി കേരളത്തിലെ നിരത്തുകളിൽ 30784 വാഹനാപകടങ്ങൾ നടന്നെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 22 779 അപകടങ്ങളും ഡ്രൈവറുടെ അശ്രദ്ധ കാരണമായിരുന്നു വെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഇരുചക്രവാഹനാപകടത്തിൽ കഴിഞ്ഞ രണ്ട് വർഷമായി കേരളം അഞ്ചാം സ്ഥാനത്തുണ്ട്. വാഹനാപകടങ്ങളിൽ കഴിഞ്ഞ സെപ്റ്റംബർ വരെ 3375 പേർ മരിക്കാനിടയായപ്പോൾ 124489 പേർക്ക് ഗുരുതര പരുക്കേറ്റു. ഇരുചക്രവാഹന അപകടങ്ങളിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1120 പേരാണ് മരണപ്പെട്ടത്. ഇതിൽ തന്നെ മലപ്പുറവും കോഴിക്കോടുമാണ് ഏറെയും മരണങ്ങൾ. മലപ്പുറത്ത് 157 പേരും കോഴിക്കോട് ജില്ലയിൽ 146 പേരും മരണപ്പെട്ടു.

സംസ്ഥാനത്ത് അപകടങ്ങൾ നിയന്ത്രിക്കാനായി എൻഫോഴ്സ് മെന്റ് സംവിധാനം ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളാണ് സർക്കാർ നടപ്പിലാക്കിയത്. നിലവിലെ സംവിധാനങ്ങൾക്ക് പുറമെ നിരന്തര നിരീക്ഷണങ്ങൾക്കും മറ്റും സംവിധാനം ഒരുക്കിയാണ് അധികൃതർ ജാഗ്രത പുലർത്തുന്നത്. റോസിലെ നിരീക്ഷണങ്ങൾക്ക് പുറമെ ബോധവത്കരണ പ്രവർത്തനങ്ങളും മുറക്ക് നടക്കുന്നുണ്ട്. ഇരുചക്രവാഹന അപകടങ്ങളാണ് നിയന്ത്രിക്കാനാവാതെ വരുന്നതെന്നതും അധികൃതരെ കുഴക്കുകയാണ്. 2017ൽ 38470 ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെട്ടപ്പോൾ 2018ൽ അത് 40181 ആയി ഉയർന്നു. മറ്റ് വാഹന അപകട കണക്കിലുമുണ്ട് സമാന വർദ്ധന. റോഡുകളുടെ അശാസ്ത്രീയ നിർമ്മിതിയും തെറ്റായ ഡ്രൈവിംഗും വാഹന അപകടങ്ങളിലെ വില്ലനായി തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP