Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

സ്വന്തം സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത് പലതവണ; പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിലായ യുവാവിന് ജാമ്യം നിഷേധിച്ച് പോക്‌സോ കോടതി

സ്വന്തം സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത് പലതവണ; പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിലായ യുവാവിന് ജാമ്യം നിഷേധിച്ച് പോക്‌സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: പതിനൊന്ന് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തം അമ്മാവൻ. പീഡിപ്പിച്ചത് തറവാട്ടുവീട്ടിൽ കുട്ടിയോടൊപ്പം താമസിച്ചു വരിയായിരുന്ന മാതൃസഹോദരനായ 30കാരൻ. പതിനൊന്നുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന മാതൃസഹോദരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി.

നിലമ്പൂർ ചന്തക്കുന്ന് സ്വദേശിയായ 30 കാരന്റെ ജാമ്യാപേക്ഷയാണ് പോക്സോ കോടതിയുടെ ചാർജ്ജുള്ള അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി സുരേഷ് ബാബു തള്ളിയത്. തറവാട്ടുവീട്ടിൽ കുട്ടിയോടൊപ്പം താമസിച്ചു വരുന്ന പ്രതി 2019 ഒക്ടോബർ, നവംബർ മാസങ്ങളിൽ പലതവണ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

അതേ സമയം പതിനാറുകാരിയെ തെങ്ങിൻ തോപ്പിൽവെച്ച് ബലാൽസംഗം ചെയ്ത 23കാരന് ഇന്നലെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. . പെൺകുട്ടിയെ ബാലസദനത്തിനടുത്തുള്ള തെങ്ങിൻ തോപ്പിലേക്ക്സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. പതിനാറുകാരിയെ തെങ്ങിൻ തോപ്പിൽവെച്ച് ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ ഇന്നലെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി.യത്. മണ്ണാർക്കാട് മണലടി പറമ്പിൽ പീടിക മുഹമ്മദ് റമീസ് (23)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ജൂലൈയിലാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റി ഗോകുലം ബാലസദനത്തിനടുത്തുള്ള തെങ്ങിൻ തോപ്പിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. 2020 ഫെബ്രുവരി 13നാണ് പ്രതി അറസ്റ്റിലായത്.

അതേ സമയം പതിമൂന്നുവയസ്സു പ്രായമുള്ള വിദ്യാർത്ഥിനിയെ പലതവണ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയും മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. പൊന്നാനി പാലപ്പെട്ടി എഴയപറമ്പിൽ ഫൈസൽ (38)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2018 മുതൽ പ്രതിയുടെയും പരാതിക്കാരിയുടെയും വീടുകളിൽ വെച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഇക്കഴിഞ്ഞ ജനുവരി 17ന് പെരുമ്പടപ്പ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മദ്രസ വിദ്യാർത്ഥിനിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷയും മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. പോരൂർ പാലക്കോട് തൊണ്ടിയിൽ ബീരാൻകുട്ടി(46)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 ഫെബ്രുവരി മൂന്നിന് രാവിലെയാണ് സംഭവം. മദ്രസയിലേക്ക് പോകുകയായിരുന്ന ബാലികയെ സ്‌കൂട്ടറിൽ കയറ്റിയ പ്രതി മാനഹാനി വരുത്തും വിധം സ്പർശിച്ചുവെന്നാണ് കേസ്. വണ്ടൂർ പൊലീസാണ് കേസന്വേഷിക്കുന്നത്.

അതേ സമയം വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മഞ്ചേരി എളങ്കൂർ സ്രാംബിക്കൽ വീട്ടിൽ മുഹമ്മദ് മുബാറക്ക് (31)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഡിസംബറിൽ ഒരു ദിവസം കൂട്ടുകാരിയുടെ ബന്ധുകൂടിയായ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

2020 ജനുവരി 31ന് മലപ്പുറം സ്‌നേഹിതയിൽ വച്ചാണ് പെൺകുട്ടി പരാതി നൽകിയത്. കൂട്ടുകാരിയുടെ ബന്ധുവായതിനാൽ തന്നെ പ്രതിയെ പെൺകുട്ടിക്ക് അറിയാമായിരുന്നു. കൂട്ടുകാരിയുമായുള്ള ബന്ധം മുതലെടുത്ത് പ്രതി യുവതിയുമായി പരിചയത്തിലാകാനും അടുപ്പമുണ്ടാക്കാനും ശ്രമിച്ചിരുന്നു. എന്നാൽ വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പോക്‌സോ വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP