Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാറുകളിൽ മദ്യം വിളമ്പാൻ ഇനി സ്ത്രീ വെയ്റ്റർമാരും! സ്ത്രീകൾ ബാർ ജീവനക്കാരാകുന്നത് തടയാനാകില്ലെന്ന് ഹൈക്കോടതി; ലിംഗവ്യത്യാസം നിർണയിക്കുന്നത് ശരിയല്ലെന്നും കോടതി

ബാറുകളിൽ മദ്യം വിളമ്പാൻ ഇനി സ്ത്രീ വെയ്റ്റർമാരും! സ്ത്രീകൾ ബാർ ജീവനക്കാരാകുന്നത് തടയാനാകില്ലെന്ന് ഹൈക്കോടതി; ലിംഗവ്യത്യാസം നിർണയിക്കുന്നത് ശരിയല്ലെന്നും കോടതി

കൊച്ചി: കേരളത്തിലെ ഭൂരിപക്ഷം ബാറുകളും സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിന്റെ ഭാഗമായി അടച്ചുപോയി. ഇതോടെ ആയിരക്കണക്കിന് പേർക്ക് തൊഴിലും പോയി. ഇപ്പോൾ കേരളത്തിൽ മദ്യം വിളമ്പുന്നത് പഞ്ചനക്ഷത്ര ബാറുകളിൽ മാത്രമാണ്. ഇങ്ങനെ ബാറുകൾ പ്രവർത്തിക്കുമ്പോൾ സ്ത്രീകൾ ജോലിചെയ്യുന്നതിൽ തെറ്റുണ്ടോ? ഇല്ലെന്നാണ് ഹൈക്കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ബാറുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് തടയാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബാറുകളിൽ മദ്യം വിളമ്പാൻ സ്ത്രീകളെ വെയ്റ്റർമാരായി നിർത്താൻ ഹൈക്കോടതി അനുമതി നൽകി. തൊഴിലാളികൾക്ക് ലിംഗവ്യത്യാസം നിർണയിക്കുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാറുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് തടഞ്ഞ സർക്കാരിന്റെ നടപടിക്കെതിരെ രണ്ട് സ്ത്രീകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കട്ടപ്പന സ്വദേശിനി സി.ജി ധന്യാമോൾ, തിരുവനന്തപുരം സ്വദേശിനി സോണിയ എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.

ബാർ ഹോട്ടലുകളിൽ മദ്യം വിളമ്പുന്നത് അടക്കം സ്ത്രീകൾ ജോലി ചെയ്യുന്നത് നിരോധിച്ച് 2013 ഡിസംബർ ഒമ്പതിനാണ് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവ് സുപ്രീംകോടതി ഉത്തരവിനു വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജിയിൽ വിശദീകരണം നൽകാൻ കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് വിദേശമദ്യ നിയമത്തിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്.

കള്ളുഷാപ്പുകളിൽ മുൻപേ തന്നെ ഈ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബാറുകളിൽ ഉത്തരേന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഒത്തിരി സത്രീകളാണ് ജോലിചെയ്യുന്നത്. തലസ്ഥാനത്തും കൊച്ചിയിലുമുള്ള ഹോട്ടലുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തും സ്ത്രീകൾ ബാറുകളിൽ ജോലിക്കാരായുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP