Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം; ഇക്കാര്യത്തിൽ എന്തെങ്കിലും ഫത് വകൾ ഉണ്ടെങ്കിൽ അത് അവഗണിക്കണം; ഇസ്ലാമിക മതഗ്രന്ഥങ്ങൾ പള്ളി പ്രവേശം എതിർക്കുന്നില്ല; സ്ത്രീകൾക്ക് നിഷ്‌കർഷിക്കാത്തത് വെള്ളിയാഴ്ചത്തെ പ്രത്യേക നമസ്‌കാരം; അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്ക്: മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ; നിലപാട് വ്യക്തമാക്കിയത് സ്ത്രീകൾക്ക് പള്ളി വിലക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് കാട്ടി പൂണെ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിൽ

മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം; ഇക്കാര്യത്തിൽ എന്തെങ്കിലും ഫത് വകൾ ഉണ്ടെങ്കിൽ അത് അവഗണിക്കണം; ഇസ്ലാമിക മതഗ്രന്ഥങ്ങൾ പള്ളി പ്രവേശം എതിർക്കുന്നില്ല; സ്ത്രീകൾക്ക് നിഷ്‌കർഷിക്കാത്തത് വെള്ളിയാഴ്ചത്തെ പ്രത്യേക നമസ്‌കാരം; അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്ക്: മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ; നിലപാട് വ്യക്തമാക്കിയത് സ്ത്രീകൾക്ക് പള്ളി വിലക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് കാട്ടി പൂണെ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിൽ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: സ്ത്രീകളുടെ പള്ളിപ്രവേശത്തെ പിന്തുണച്ച് മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഇക്കാര്യത്തിൽ ഏതെങ്കിലും ഫത്വകൾ ഉണ്ടെങ്കിൽ അത് അവഗണിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഇസ്ലാമിക മതഗ്രന്ഥങ്ങൾ പള്ളിപ്രവേശം എതിർക്കുന്നില്ലെന്നും ബോർഡ് വീശദീകരിച്ചു.

മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂണെ സ്വദേശികൾ ഹർജിയിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വ്യക്തിനിയമ ബോർഡ് നിലപാട് അറിയിച്ചത്.സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിന് ഇസ് ലാം മതത്തിൽ വിലക്കില്ല. വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക നമസ്‌കാരം സ്ത്രീകൾക്ക് നിഷ്‌കർഷിച്ചിട്ടില്ല. അക്കാര്യം തെരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്കാണെന്നും വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

യസ്മീൻ സുബർ അഹമ്മദ് പീർസാദെയും ഭർത്താവ് സുബർ അഹമ്മദ് നസീർ അഹമ്മദ് പീർസാദെയുമാണ് ഹർജി നൽകിയത്. ലിംഗ വിവേചനം നിഷ്‌കർഷിക്കുന്ന ഒന്നും ഖുറാനിലോ ഹദീസുകളിലോ ഇല്ല എന്നായിരുന്നു ഇവരുടെ ഹർജിയിലെ വാദം. സ്ത്രീകളെ പള്ളികളിൽ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്രമല്ല. സ്ത്രീയുടെ അന്തസിനെ ഒരുവ്യക്തി എന്ന നിലയിൽ ഹനിക്കുന്നതും, ഭരണഘടനയുടെ ആർട്ടിക്കിൾ 14,15, 21,25 എന്നിവ ഉറപ്പുതരുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിയിൽ പറയുന്നു. പള്ളിവിലക്ക് ബാധിച്ച നിരവധി സ്തീകൾ ഉണ്ടെങ്കിലും അവരൊന്നും കോടതിയെ സമീപിക്കാവുന്ന സാഹചര്യത്തിലല്ല. ജാതിയുടെയോ, മതത്തിന്റെയോ, ലിംഗത്തിന്റെയോ പേരിൽ വിവേചനം അരുതെന്നാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു.

മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അടക്കമുള്ളവരുമായി ചർച്ച ചെയ്ത ശേഷമാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം എന്നതും ശ്രദ്ധേയമാണ്.

മുസ്ലിം സ്ത്രീകളെ പുരുഷന്മാർക്കൊപ്പം മസ്ജിദുകളിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും പർദ്ദ ധരിക്കാൻ നിർബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ് നൽകിയ പൊതുതാല്പര്യ ഹർജി നേരത്തെ കേരളഹൈക്കോടതി തള്ളിയിരുന്നു. ഈ ഹർജി നൽകാൻ ഹർജിക്കാരന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച് മുസ്ലിം സ്ത്രീകൾ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും വിലയിരുത്തി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഹർജിയുടെ താല്പര്യമെന്താണെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. ഹിന്ദു മഹാസഭയുടെ പ്രതിനിധിയെന്ന നിലയിലാണ് ഹർജിയെന്ന് കോടതിയിൽ നേരിട്ട് ഹാജരായി വാദിച്ച ഹർജിക്കാരൻ പറഞ്ഞു. മുസ്‌ളീം സ്ത്രീകൾ ആരെങ്കിലും പരാതിയുമായി വന്നിട്ടുണ്ടോയെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കേട്ടറിവുകളുടെ അടിസ്ഥാനത്തിൽ പരാതി നൽകാനാവില്ല. വിവേചനം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുസ്ലിംസ്ത്രീകളാണ് പരാതി പറയേണ്ടത്. അവർക്ക് പള്ളിയിൽ പോകാൻ താല്പര്യമില്ലെങ്കിലോ? ഇതിനോട് അവർക്ക് യോജിപ്പ് ഇല്ലെങ്കിലോ ? - കോടതി ചോദിച്ചു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി സുപ്രീം കോടതി വിധിയുള്ള സാഹചര്യത്തിൽ എല്ലാ ആരാധനാലയങ്ങളിലും ഇതു നടപ്പാക്കണമെന്നതിനാലാണ് ഹർജി നൽകിയതെന്ന് ഹർജിക്കാരൻ വിശദീകരിച്ചു. ശബരിമല പ്രവേശനവുമായി ഈ വിഷയത്തിന് ഒരു ബന്ധവുമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. മുസ്ലിം സ്ത്രീകൾ ഇത്തരമൊരു ആവശ്യവുമായി വന്നാൽ പരിഗണിക്കാം. ഇക്കാര്യത്തിൽ ചിലർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേട്ടിരുന്നതായും ഡിവിഷൻ ബെഞ്ച് വാക്കാൽ അന്ന് പറഞ്ഞിരുന്നു. (2018-ഒക്ടോബർ 11)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP