Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധോലോക നായകൻ അബു സലിമിനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് 26കാരി കോടതിയിൽ; യുവതിയുടെ ആവശ്യം പൊലീസ് നടപടിയിൽ മാനം നഷ്ടപ്പെട്ടെന്ന് ആരോപിച്ച്

അധോലോക നായകൻ അബു സലിമിനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് 26കാരി കോടതിയിൽ; യുവതിയുടെ ആവശ്യം പൊലീസ് നടപടിയിൽ മാനം നഷ്ടപ്പെട്ടെന്ന് ആരോപിച്ച്

മുംബൈ: പൊലീസ് അന്വേഷണത്തിൽ സ്വഭാവശുദ്ധി ചോദ്യം ചെയ്യപ്പെട്ടു എന്നാരോപിച്ച് അധോലോക നേതാവ് അബു സലീമിനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. മുംബൈ സ്വദേശിയായ 26 കാരിയാണ് പ്രത്യേക ടാഡ കോടതിയെ സമീപിച്ചത്.

യുവതി കോടതിയെ സമീപിച്ച വിവരം യുവതിയുടെ അഭിഭാഷക ഫർഹാന ഷാ സ്ഥിരീകരിച്ചിട്ടുണ്ട്. 1993 മുംബൈ സ്‌ഫോടനക്കേസിൽ വിചാരണ നേരിടുകയാണ് അബു സലീം ഇപ്പോൾ.

അബു സലീം ഈ യുവതിയെ വിവാഹം കഴിക്കുന്നു എന്ന് മുമ്പ് ഒരു പ്രാദേശിക പത്രത്തിൽ വാർത്ത വന്നിരുന്നു. തുടർന്ന് പൊലീസ് ഈ സ്ത്രീയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

പൊലീസിന്റെ അന്വേഷണത്തെ തുടർന്ന് മാനക്കേടുണ്ടായെന്നും മറ്റാരും വിവാഹത്തിന് തയ്യാറാവുന്നില്ലെന്നും കാണിച്ചാണ് യുവതി കോടതിയിൽ അപേക്ഷ നൽകിയത്. മുംബൈയിൽ നിന്നും ലക്‌നൗവിലേക്ക് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ വർഷം ജനുവരി എട്ടിന് ട്രെയിനിൽ വച്ച് അബു സലിം മുംബൈ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചെന്നായിരുന്നു വാർത്ത. കഴിഞ്ഞ വർഷം പുറത്തുവന്ന അബു സലീമുമൊത്തുള്ള യുവതിയുടെ ചിത്രം മോർഫിങ് ആണെന്ന് സിബിഐ ടാഡ കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. 2002 ൽ പോർച്ചുഗലിൽ വച്ചാണ് അബു സലിം അറസ്റ്റിലാകുന്നത്. തുടർന്ന് പോർച്ചുഗൽ സർക്കാർ അബു സലീമിനെ ഇന്ത്യക്ക് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP