Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തങ്ങൾ വിധിയെ സ്വാഗതം ചെയ്യുന്നു, എതിർക്കാൻ ഉദ്ദേശമില്ലെന്നും സുന്നി വഖഫ് ബോർഡ്; വിധി കൃത്യമായി പഠിച്ച ശേഷം കൂടുതൽ പ്രതികരണം; തങ്ങളുടെ പേരിൽ ഏതങ്കിലും വ്യക്തിയോ അഭിഭാഷകനോ വിധിയെ ചോദ്യം ചെയ്യുമെന്ന് പറയുന്നത് സംഘടനയുടെ നിലപാടല്ലെന്നും ചെയർമാന്റെ വിശദീകരണം; അയോധ്യ വിധിയിൽ പരാതിക്കാരിൽ ഒരുവിഭാഗം നിലപാട് വ്യക്തമാക്കുമ്പോൾ

തങ്ങൾ വിധിയെ സ്വാഗതം ചെയ്യുന്നു, എതിർക്കാൻ ഉദ്ദേശമില്ലെന്നും സുന്നി വഖഫ് ബോർഡ്; വിധി കൃത്യമായി പഠിച്ച ശേഷം കൂടുതൽ പ്രതികരണം; തങ്ങളുടെ പേരിൽ ഏതങ്കിലും വ്യക്തിയോ അഭിഭാഷകനോ വിധിയെ ചോദ്യം ചെയ്യുമെന്ന് പറയുന്നത് സംഘടനയുടെ നിലപാടല്ലെന്നും ചെയർമാന്റെ വിശദീകരണം; അയോധ്യ വിധിയിൽ പരാതിക്കാരിൽ ഒരുവിഭാഗം നിലപാട് വ്യക്തമാക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയോധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ അഹമ്മദ് ഫറൂഖി.തങ്ങൾ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എതിർക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പേരിൽ ഏതങ്കിലും വ്യക്തിയോ അഭിഭാഷകനോ വിധിയെ ചോദ്യം ചെയ്യുമെന്ന് പറയുന്നത് സംഘടനയുടെ നിലപാട് ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിധി കൃത്യമായി പഠിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ ഭൂമി തർക്ക കേസിലെ പ്രധാന പരാതിക്കാരിൽ ഒരുവിഭാഗമായിരുന്നു ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ്.

സുപ്രീം കോടതി വിധിയിൽ വൈരുദ്ധ്യമുണ്ടെന്നും സുന്നി വഖഫ് ബോർഡ് റിവ്യു പെറ്റീഷൻ നൽകുമെന്നും ബോർഡിന്റെ അഭിഭാഷകൻ സഫർയബ് ജിലാനി പറഞ്ഞിരുന്നു.എന്നാൽ ഇതിന് പിന്നാലെ താൻ ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ സെക്രട്ടറി എന്ന നിലയിലാണ് പത്രസമ്മേളനം നടത്തിയതെന്ന് ജിലാനി വ്യക്തമാക്കി.

വഖഫ് ബോർഡ്. രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികളുടെ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്. 40 ദിവസം നീണ്ട അന്തിമവാദത്തിന് ശേഷമാണ് വിധി വന്നത്.

അയോധ്യക്കേസിൽ ഏകകണ്ഠനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്. വിധി ഏകകണ്ഠമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും മതേതരത്വവും ഉയർത്തിപ്പിടിക്കും. വിശ്വാസം അംഗീകരിക്കുമെന്ന് കോടതി പറഞ്ഞു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കോടതിക്കാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, വിധിയിൽ നിരാശ പ്രകടിപ്പിച്ച് എഐഎംഐഎം നേതാവും ഹൈദ്രബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. വസ്തുതകൾക്ക് മേൽ വിശ്വാസം നേടിയ വിജയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 'സുപ്രീം കോടതി പരമോന്നതമായിരിക്കാം, പക്ഷേ പിശക് പറ്റാത്തതല്ല' എന്ന മുൻ ചീഫ് ജസ്റ്റീസ് ജെഎസ് വെർമയുടെ വാക്കുകൾ അദ്ദേഹം ആവർത്തിച്ചു. പത്രസമ്മേളനത്തിൽ താൻ പറഞ്ഞതിന് സമാനമായ പേരുള്ള പുസ്തകം അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. 'ഭരണഘടനയിൽ പൂർണമായ വിശ്വാസമുണ്ട്. അവകാശങ്ങൾക്കായി പോരാടും. അഞ്ച് ഏക്കർ സ്ഥലം ഞങ്ങൾക്ക് ദാനമായി വേണ്ട. അഞ്ച് ഏക്കർ സ്ഥലം തരാമെന്ന വാഗ്ദാനം ഞങ്ങൾ നിഷേധിക്കും, ഞങ്ങളുടെ രക്ഷാധികാരി ആകാതിരിക്കുക'.

ആരാണോ ബാബരി മസ്ജിദ് തകർത്തത്, അവരെത്തന്നെ ക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ് രൂപീകരിക്കാൻ ഏൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മുതിർന്ന നേതാവ് എൽകെ അഡ്വാനിക്കുള്ള ആദരമാണ് സുപ്രീം കോടതി വിധിയെന്ന് ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു. വിധി അയോധ്യക്ക് വേണ്ടി ജീവൻ നൽകിയവർക്കുള്ള ആദരമാണ്. അഡ്വാനിയുടെ നേതൃത്വത്തിലാണ് ഞങ്ങൾ കഠിനമായി പരിശ്രമിച്ചത്, ഇത് അഡ്വാനിക്കുള്ള ആദരമാണ്- ഉമാഭാരതി പറഞ്ഞു. സുപ്രീംകോടതിയുടെ പരിശുദ്ധമായ വിധിയെന്നാണ് അവർ അയോധ്യ വിധിയെ വിശേഷിപ്പിച്ചത്.കോടതി വിധി ആരുടെയും തോൽവിയും പരാജയവുമായി കാണേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമഭക്തിയോ റഹീം ഭക്തിയോ അല്ല, രാഷ്ട്രഭക്തി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം എല്ലാവരുടേയും വാദങ്ങൾ കേട്ടാണ് സുപ്രീംകോചതി പരിഹരിച്ചത്. എല്ലാവർക്കും തങ്ങളുടെ ഭാഗത്ത് നിന്ന് തെളിവുകളും നിലപാടുകളും വ്യക്തമാക്കാൻ സാധിച്ചു. സങ്കീർണമായ ഒരു കേസിൽ എല്ലാവരെയും മുഖവിലയ്ക്കെടുത്താണ് കോടതി വിധി പറഞ്ഞത്. ഇത് രാജ്യത്ത ജുഡീഷ്യറിയിലെ വിശ്വാസം വർധിപ്പിക്കുന്നതാണ്.- അദ്ദേഹം പറഞ്ഞു.സുപ്രീം കോടതി വിധി വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ വാതിലടച്ചുവെന്ന് കോൺഗ്രസ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP