Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിന്നമ്മയുടെ മുഖ്യമന്ത്രി മോഹം കയ്യാലപ്പുറത്ത്..! അനധികൃത സ്വത്ത് സമ്പാദന കേസിൽ സുപ്രീംകോടതി വിധി ഒരാഴ്‌ച്ചയ്ക്കകം; മുഖ്യമന്ത്രി പദവി ഏറ്റെടുത്തതിന് പിന്നാലെ അഴിക്കുള്ളിലാകുമോ എന്ന് ഭയന്ന് ശശികല

ചിന്നമ്മയുടെ മുഖ്യമന്ത്രി മോഹം കയ്യാലപ്പുറത്ത്..! അനധികൃത സ്വത്ത് സമ്പാദന കേസിൽ സുപ്രീംകോടതി വിധി ഒരാഴ്‌ച്ചയ്ക്കകം; മുഖ്യമന്ത്രി പദവി ഏറ്റെടുത്തതിന് പിന്നാലെ അഴിക്കുള്ളിലാകുമോ എന്ന് ഭയന്ന് ശശികല

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ചിന്നമ്മയുടെ മുഖ്യമന്ത്രി മോഹം കയ്യാലപ്പുറത്ത്. മുൻ മുഖ്യമന്ത്രി ജയലളിത ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസിൽ ഒരാഴ്‌ച്ചക്കകം വിധിവരുമെന്ന റിപ്പോർട്ടുകളാണ് ശശികലയുടെ മോഹത്തിന് തിരിച്ചയാകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനിരിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായിരുന്ന ശശികലയും കേസിൽ ആരോപണ വിധേയയാണ്. കണക്കിൽ പെടാത്ത സ്വത്ത് സാമ്പാദിച്ച കേസിൽ അഴിമതി നിരോധന നിയമപ്രകാരം 1996ൽ ആണ് ജയലളിതക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഹൈക്കോടതി ജയലളിയെ വെറുതെ വിട്ടതിനെതിരെ കർണാടക സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിലാണ് വിധി.

2014 സെപ്റ്റംബറിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതയെ ബംഗളൂരുവിലെ പ്രത്യേക കോടതി നാലു വർഷം തടവിനും 100 കോടി രൂപ പിഴവിനും ശിക്ഷിച്ചിരുന്നു. ജയലളിതയെ കൂടാതെ തോഴി ശശികല, ഇളവരശി, വളർത്തു മകൻ സുധാകരൻ എന്നിവരെയും ശിക്ഷിച്ചിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രിപദത്തിൽനിന്ന് ഇറങ്ങിയ ജയലളിത ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ 21 ദിവസം കിടന്നിരുന്നു.

2014 ൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയേയും ശശികലയേയും ജയിലിലേക്കയച്ചപ്പോൾ ആ വിധി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.അഴിമതിക്കെതിരെയുള്ള ശക്തമായ സന്ദേശമായാണ് പ്രത്യേക കോടതി ജഡ്ജി മൈക്കൽ ഡി കൂഞ്ഞയുടെ വിധി വ്യാഖ്യാനിക്കപ്പെട്ടത്.മൈക്കൽ ഡികൂഞ്ഞ ഇപ്പോൾ കർണ്ണാടക ഹൈക്കോടതി ജഡ്ജിയാണ്.പക്‌ഷേ, പ്രത്യേക കോടതി വിധി പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് 2015 ൽ കർണ്ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.വിരമിക്കുന്നതിന് ഏതാനും ദിവസം മാത്രം ബാക്കിനിൽക്കെ ജസ്റ്റിസ് കുമാരസാമി പുറപ്പെടുവിച്ച ഈ വിധിക്കെതിരെ പൊതു സമൂഹത്തിൽ നിശിത വിമർശമുയരുകയും ചെയ്തു.

ശരിയായ സ്വത്തിന്റെ പത്ത് ശതമാനം വരെ അനധികൃത സ്വത്തുണ്ടാവുന്നതിൽ പ്രശ്‌നമില്ലെന്ന നിലപാടാണ് ഒരു സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് കുമാരസാമി എടുത്തത്. ജയലളിതയ്ക്ക് 53 കോടിരൂപയുടെ അനധികൃത സ്വത്തുണ്ടെന്നാണ് മൈക്കൽ ഡി കൂഞ്ഞ ചൂണ്ടിക്കാട്ടിയതെങ്കിൽ 2.82 കോടി രൂപയുടെ അനധികൃത സ്വത്തേയുള്ളുവെന്നാണ് കുമാരസാമി കണ്ടെത്തിയത്. ഇത് 1991 96 കാലയളവിൽ ജയലളിതയ്ക്കുണ്ടായിരുന്ന അംഗീകൃത സ്വത്തിന്റെ 8.12 ശതമാനമേ വരുന്നുള്ളുവെന്നും അതുകൊണ്ട് തന്നെ ജയലളിത ഈ കേസിൽ ശിക്ഷ അർഹിക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് കുമാരസാമി നിരീക്ഷിച്ചത്.

വളർത്തു മകൻ സുധാകരന്റെ വിവാഹം ആർഭാടമായി നടത്തിയത് പ്രത്യേക കോടതി ഗൗരവപൂർവ്വം കണ്ടപ്പോൾ പെൺവീട്ടുകാരാണ് വിവാഹചെലവുകൾ വഹിക്കുന്നതെന്ന് ജസ്റ്റിസ് കുമാരസാമി വാദിഭാഗത്തെ ഓർമ്മിപ്പിച്ചു.വിചിത്രമായ കണ്ടെത്തലുകളാണ് ജസ്റ്റിസ് കുമാരസാമി നടത്തിയതെന്നാണ് ഈ വിധിക്കെതിരെ നൽകിയ അപ്പീലിൽ കർണ്ണാടക ഹൈക്കോടതി വ്യക്തമാക്കിയത്.അനധികൃത സ്വത്ത് കണക്കാക്കുന്നതിൽ ജസ്റ്റിസ് കുമാരസാമിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും കർണ്ണാടക സർക്കാർ ചൂണ്ടിക്കാട്ടി.

ഈ കേസിൽ വാദവും വിചാരണയുമൊക്കെ കഴിഞ്ഞ് 2016 ജൂണിലാണ് സുപ്രീംകോടതി വിധി പറയാൻ മാറ്റിവച്ചത്.ഇതിപ്പോൾ ഏഴുമാസത്തോളം എന്തുകൊണ്ട് വിധി നീണ്ടുപോയി എന്നത് വലിയൊരു കടങ്കഥയാണ്.മുഖ്യ പ്രതി ജയലളിത മരിച്ചതോടെ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ഇനി പ്രസക്തിയില്ലെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ജയലളിത മരിച്ചതുകൊണ്ട് കേസ് പുനഃപരിശോധിക്കണമെന്ന തീരുമാനമാണ് സുപ്രീംകോടതി എടുക്കുന്നതെങ്കിൽ കേ്‌സ് വീണ്ടും കീഴ്‌ക്കോടതിയിലെത്തും. അതോടെ വാദവും വിചാരണയുമായി കേസ് നീണ്ടുപോവുകയും ചെയ്യും. കർണ്ണാടക ഹൈക്കോടതി വിധി തള്ളിക്കളയുകയും പ്രത്യേക കോടതി വിധി ശരിവെയ്്ക്കുകയുമാണ് സുപ്രീംകോടതി ചെയ്യുന്നതെങ്കിൽ മാത്രമേ ശശികലയ്ക്ക് പേടിക്കേണ്ടതായുള്ളൂ.വിധി എതിരാവില്ലെന്ന പ്രതീക്ഷയിലാണ് ശശികല മുഖ്യമന്ത്രിയാവാനെിരുങ്ങുന്നത്.

1991 നും 96 നുമിടയിൽ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്ന കേസിൽ 2014 സപ്തംബർ 27 നാണ് ബെംഗളൂർ പ്രത്യേക കോടതി ജഡ്ജി മൈക്കൽ ഡി കൂഞ്ഞ ജയളിതയെ നാലു വർഷം തടവിനും 100 കോടി രൂപ പിഴശിക്ഷയ്ക്കും വിധിച്ചത്. ഇതിനെതിരെയുള്ള ജയലളിതയുടെ അപ്പീലിന്മേലാണ് കർണ്ണാടക ഹൈക്കോടതി ജയലളിതയെയും കൂട്ടരെയും വെറുതെ വിട്ടത്. ഈ വിധിക്കെതിരെയാണ് കർണ്ണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ജയലളിത, ഉറ്റ തോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരാണ് ഈ കേസിലെ പ്രതികൾ. 1997 ൽ ഡി എം കെ അധികാരത്തിലിരിക്കെയാണ് ഈ കേസിന്റെ പിറവി. 1991 ൽ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായപ്പോൾ ശമ്പളമായി ഒരു രൂപയേ കൈപറ്റുകയുള്ളുവെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിൽ ജയലളിത സമ്പാദിച്ച സ്വത്തുക്കൾ അനധികൃതമാണൊണ് 96 ൽ അധികാരമേറ്റ ഡി എം കെ സർക്കാർ എടുത്ത കേസിൽ ആരോപിക്കുന്നത്. തമിഴ്‌നാട്ടിൽ പലയിടത്തുമായുള്ള ഭൂമി, ഹൈദരാബാദിലും െൈചക്കടുത്തുമുള്ള ഫാംഹൗസുകൾ, നീലഗിരിയിലെ തേയില ത്തോട്ടം എന്നിവയ്ക്കു പുറമെ 28 കിലോ സ്വർണം, 800 കിലൊ വെള്ളി, 10,500 സാരികൾ, 750 ജോഡി പാദരക്ഷകൾ, 91 വാച്ചുകൾ എിവ ജയലളിത ഇക്കാലയളവിൽ സമ്പാദിച്ചുവെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP