Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലിലെ മുറിവിൽ മരുന്ന് വെച്ച് കെട്ടാൻ സഹായം തേടി; പിന്നെ മുറിയിൽ പീഡനം; അമ്മയുടെ സംശയം കള്ളി പൊളിച്ചു; ഏപ്രിലിൽ നടന്ന പീഡനത്തിൽ പ്രതി ടെക്‌നോപാർക്ക് ജീവനക്കാരൻ; മദ്ധ്യ വേനൽ അവധിക്കാലത്തെ വില്ലൻ ഗ്രാഫിക് ഡിസൈനറും ചിത്രകലാ അദ്ധ്യാപകനുമായ വിജയ് എന്ന മേക്കറിയാസ് വിജയ്; അനിമേഷനുകാരനെ ഹാജരാക്കാൻ കോടതി ഉത്തരവ്‌

കാലിലെ മുറിവിൽ മരുന്ന് വെച്ച് കെട്ടാൻ സഹായം തേടി; പിന്നെ മുറിയിൽ പീഡനം; അമ്മയുടെ സംശയം കള്ളി പൊളിച്ചു; ഏപ്രിലിൽ നടന്ന പീഡനത്തിൽ പ്രതി ടെക്‌നോപാർക്ക് ജീവനക്കാരൻ; മദ്ധ്യ വേനൽ അവധിക്കാലത്തെ വില്ലൻ ഗ്രാഫിക് ഡിസൈനറും ചിത്രകലാ അദ്ധ്യാപകനുമായ വിജയ് എന്ന മേക്കറിയാസ് വിജയ്; അനിമേഷനുകാരനെ ഹാജരാക്കാൻ കോടതി ഉത്തരവ്‌

അഡ്വ നാഗരാജ്‌

തിരുവനന്തപുരം: മദ്ധ്യവേനൽ അവധിക്കാല ചിത്ര രചനാ ക്ലാസ്സിനെത്തിയ ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കഴക്കൂട്ടം ടെക്‌നോപാർക്കിലെ ജീവനക്കാരനെ ഹാജരാക്കാൻ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു.

ടെക്‌നോപാർക്കിലെ ആനിമേഷൻ കമ്പനിയിലെ ഗ്രാഫിക് ഡിസൈനറും ചിത്രകലാ അദ്ധ്യാപകനുമായ വിജയ് എന്ന മേക്കറിയാസ് വിജയ് റോച്ചിയെ ഡിസംബർ 4 ന് ഹാജരാക്കാനാണുത്തരവ്. പ്രതിയെ ഹാജരാക്കാൻ തുമ്പ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.

2019 ഏപ്രിൽ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരു നഗർ കരിമണലിലുള്ള ഫ്‌ളാറ്റിൽ വച്ചാണ് വിജയ് കുട്ടിയെ പീഡിപ്പിച്ചത്. ഒമ്പതുകാരിയായ കുട്ടി അവധിക്കാല ചിത്രരചനാ ക്ലാസ്സിനെത്തിയതായിരുന്നു. അപകടത്തിൽ പരിക്കേറ്റ വിജയ് തന്റെ മുറിവിൽ മരുന്ന് വെച്ച് കെട്ടാൻ കുട്ടിയോട് സഹായം തേടി. തുടർന്ന് തൊട്ടടുത്ത മുറിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

വീട്ടിൽ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാവ് കുട്ടിയോട് സംസാരിച്ചപ്പോൾ കുട്ടി മാതാവിനോട് കാര്യം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അമ്മ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. സമിതി നടത്തിയ കൗൺസിലിങ്ങിലും കുട്ടി പീഡനവിവരം പറഞ്ഞതോടെ വിവരം തുമ്പ പൊലീസിന് കൈമാറുകയായിരുന്നു.

2012 ൽ നിലവിൽ വന്ന പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൺ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് ( പോക്‌സോ ) നിയമത്തിലെ 7 , 8 എന്നീ വകുപ്പുകൾ പ്രകാരമാണ് തുമ്പ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP