Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജിലൻസിനെ ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചു; സിബിഐ മാതൃകയിൽ സ്വതന്ത്ര സംവിധാനമാക്കണമെന്ന് ഹൈക്കോടതി; പരിഷ്‌ക്കരണത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

വിജിലൻസിനെ ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചു; സിബിഐ മാതൃകയിൽ സ്വതന്ത്ര സംവിധാനമാക്കണമെന്ന് ഹൈക്കോടതി; പരിഷ്‌ക്കരണത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

കൊച്ചി: വിജിലൻസ് സംവിധാനം ഉടച്ചുവാർക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. പരിഷ്‌ക്കരണത്തിനായി അമിക്കസ് ക്യൂറിയെയും കോടതി നിയോഗിച്ചു. രണ്ടംഗ അമിക്കസ് ക്യൂറിയെയാണ് നിയോഗിച്ചത്. മുതിർന്ന അഭിഭാഷകരായ പി ബി കൃഷ്ണൻ, കെ ജയകുമാർ എന്നിവരെയാണ് കോടതി നിയോഗിച്ചത്.

കാലോചിതമായ മാറ്റങ്ങൾ വിജിലൻസിന് അനിവാര്യമാണെന്ന് നിരിക്ഷിച്ചുകൊണ്ടാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. 1967ൽ അന്നത്തെ നിയമ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഉത്തരവിലൂടെ സർക്കാർ വിജിലൻസ് രൂപീകരിച്ചത്. എന്നാൽ വിജിലൻസിന്റെ പ്രവർത്തനത്തിൽ ഇപ്പോഴും പരാധീനതകളാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

വിജിലൻസിനെ സിബിഐ മാതൃകയിൽ സ്വതന്ത്ര സംവിധാനമാക്കണം. സംസ്ഥാനത്തെ അന്വേഷണ സംവിധാനത്തെയും ഹൈക്കോടതി വിമർശിച്ചു. വിജിലൻസിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ സാധാരണക്കാരന് നീതിലഭിക്കുന്നില്ല. പല അന്വേഷണങ്ങളും ശരിയായ രീതിയിലുമല്ല. സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന വിജിലൻസ് കോടതികളേ ഉള്ളു. നിലവിൽ 600 കേസുകൾ വിചാരണഘട്ടത്തിലിരിക്കുന്നു. വിജിലൻസ് ജഡ്ജി നിയമം പോലും പലപ്പോഴും ചുവപ്പ് നാടയിൽ കുരുങ്ങുന്നുന്നുമുണ്ട്.

വിജിലൻസ് നിയമസാധുതയില്ലാത്ത അന്വേഷണ സംഘമാണെന്നും രൂപീകരണം ക്രിമിനൽ നടപടി ക്രമങ്ങളുടെ ഭാഗമായല്ലെന്നും ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി കെ.ടി. മോഹനൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഹർജി പരിഗണിക്കുമ്പോൾ മലബാർ സിമന്റ്്‌സ് അഴിമതി, ബാർ കോഴക്കേസ് എന്നിവയും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പരിഗണനാവിഷയമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP