Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയിരൂരിലെ ഷോപ്പിങ് കോപ്ലക്‌സിൽ പെരുമ്പാമ്പിനെ ഞെക്കിയും പിഴിഞ്ഞും വലിച്ചു നീട്ടിയും പുറത്തെടുത്തത് വയറ്റിലുണ്ടായിരുന്ന മരപ്പട്ടിയെ; വാവ സുരേഷിനെതിരെ ആനിമൽ ലീഗൽ ഫോഴ്‌സ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; പാമ്പുകളുടെ തോഴന് നോട്ടീസ് അയയ്ക്കും; ഹർജിയിൽ ഉയർത്തുന്നത് ഒന്നര വർഷം മുമ്പ് പെരുമ്പാമ്പ് കേസിൽ നടപടി വനം വകുപ്പ് എടുത്തില്ലായിരുന്നുവെങ്കിൽ ഉത്ര കൊല്ലപ്പെടില്ലായിരുന്നുവെന്ന വിചിത്ര ന്യായം; വാവയെ കുടുക്കാൻ മരപ്പട്ടി വിവാദം കുത്തിപ്പൊക്കുമ്പോൾ

ആയിരൂരിലെ ഷോപ്പിങ് കോപ്ലക്‌സിൽ പെരുമ്പാമ്പിനെ ഞെക്കിയും പിഴിഞ്ഞും വലിച്ചു നീട്ടിയും പുറത്തെടുത്തത് വയറ്റിലുണ്ടായിരുന്ന മരപ്പട്ടിയെ; വാവ സുരേഷിനെതിരെ ആനിമൽ ലീഗൽ ഫോഴ്‌സ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; പാമ്പുകളുടെ തോഴന് നോട്ടീസ് അയയ്ക്കും; ഹർജിയിൽ ഉയർത്തുന്നത് ഒന്നര വർഷം മുമ്പ് പെരുമ്പാമ്പ് കേസിൽ നടപടി വനം വകുപ്പ് എടുത്തില്ലായിരുന്നുവെങ്കിൽ ഉത്ര കൊല്ലപ്പെടില്ലായിരുന്നുവെന്ന വിചിത്ര ന്യായം; വാവയെ കുടുക്കാൻ മരപ്പട്ടി വിവാദം കുത്തിപ്പൊക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പെരുമ്പാമ്പ് ഭക്ഷിച്ച മരപ്പട്ടിയെ പുറത്തെടുത്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാവ സുരേഷിന് നോട്ടിസ് അയക്കാൻ ഉത്തരവ്. വാവാ സുരേഷിനെതിരെ വിചത്ര ന്യായങ്ങളാണ് ഹർജിയിലുള്ളത്. ഹർജിയിൽ സർക്കാരെടുക്കുന്ന നിലപാടും നിർണ്ണായകമാകും.

അനിമൽ ലീഗൽ ഫോഴ്‌സ് ജനറൽ സെക്രട്ടറി ഏംഗൽസ് നായർ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച്, ജസ്റ്റീസ് വി ജി അരുൺ ആണ് വാവാ സുരേഷിന് നോട്ടീസയക്കാൻ ഉത്തരവായിട്ടുള്ളത്. ഒന്നര വർഷം മുമ്പ് കൊല്ലം ജില്ലയിലെ ആയിരൂരിൽ ഒരു ഷോപ്പിങ് കോംപ്ലക്‌സിലാണ് സംഭവം നടന്നെതെന്നും തടിച്ചുകൂടിയ ജനങ്ങളുടെ മുമ്പിൽ പെരുമ്പാമ്പിനെ ഞെക്കിയും പിഴിഞ്ഞും വലിച്ചു നീട്ടിയും അതു വിഴുങ്ങിയിരുന്ന മരപ്പട്ടിയെ വായ്ക്കകത്തു നിന്നും വലിച്ചെടുത്ത സംഭവത്തിലാണ് ഹർജി സമർപ്പിച്ചിട്ടുള്ളതെന്നും ഏംഗൽസ് നായർ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് വനം വകുപ്പിന് പരാതി നൽകിയിരുെന്നെന്നും വാവ സുരേഷിന്റെ പ്രവർത്തി പൊതുജനങ്ങൾക്കും വനം വകുപ്പിനും വന്യജീവിക്കും സഹായകരമായതിനാൽ നടപടികൾ എടുക്കുന്നില്ല എന്ന മറുപിടിയാണ് ഈ സന്ദർഭത്തിൽ വനം വകുപ്പ് അധികൃതർ നൽകിയെതെന്നും എംഗൽസ് നായർ അറിയിച്ചു. ഇദ്ദേഹത്തിന് പാമ്പു പിടിക്കാനും പ്രദർശനം നടത്താനും വനം വകുപ്പ് ഇതുവരെ യാതൊരു അനുമതിയും കൊടുത്തിട്ടില്ല എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ട്. തുടർന്നാണ് അനിമൽ ലീഗൽ ഫോഴ്‌സ് ഹൈക്കോടതിയെ സമീപിച്ചത്.

ഇദ്ദേഹം പാമ്പുകൾക്ക് നേരെ നടത്തിയിരുന്നതുകൊടും ക്രൂരതകൾ ആണെന്നും അശാസ്ത്രീയവും തെറ്റായതുമായ സന്ദേശങ്ങൾ ആണ് ഇദ്ദേഹം ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ എന്ന പേരിൽ നടത്തുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഒന്നര വർഷം മുമ്പ് ഈ സംഭവത്തിൽ നടപടി എടുത്തിരുന്നെങ്കിൽ ഉത്ര എന്ന യുവതിയെ പാമ്പുകടി ഏൽപ്പിച്ച് കൊല്ലുമായിരുന്നില്ല എന്നും ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

ജനവാസകേന്ദ്രങ്ങളിൽ നിന്നും വന്യ ജീവികളെ ഒഴിവാക്കാൻ എല്ലാ ജില്ലകളിലും വനം വകുപ്പിന്റെ കീഴിൽ ഞമുശറ ഞലുെീിലെ ഠലമാ എന്ന വിഭാഗം പ്രവർത്തിക്കുന്നുണ്ട്. വനം വകുപ്പ് ജീവനക്കാർ അല്ലാതെ മറ്റാരെങ്കിലും പാമ്പുകളെ പിടിക്കുന്നതും പ്രദർശിപ്പിക്കുന്നതും കുറ്റകരമാണ്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടിട്ടുള്ള പെരുമ്പാമ്പിനെ പിടിക്കുകയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താൽ 3 വർഷം മുതൽ 7 വർഷം വരെ തടവ് ലഭിക്കുന്ന ജാമ്യം ഇല്ലാത്ത കുറ്റമാണ്.

ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുന്ന മൂർഖൻ ,അണലി , ചേര ,നീർക്കോലി ,രാജവെമ്പാല എന്നീ പാമ്പുകളെ ഉപദ്രവിച്ചാലും സമാനമായ ശിക്ഷയാണ് നിയമം ഉറപ്പുനൽകുന്നത്-എംഗൽസ് നായർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP