Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരാപ്പുഴ കസ്റ്റഡികൊലപാതകക്കേസ്: ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു; എസ്‌ഐ ദീപക് അടക്കം നാലു പേർക്കെതിരെ കൊലക്കുറ്റം; ആരോപണ വിധേയനായ ഡിഐജി എ.വി. ജോർജ് കേസിൽ സാക്ഷി; കേസ് വിചാരണ എറണാകുളം സെഷൻസ് കോടതിയിൽ

വരാപ്പുഴ കസ്റ്റഡികൊലപാതകക്കേസ്: ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു; എസ്‌ഐ ദീപക് അടക്കം നാലു പേർക്കെതിരെ കൊലക്കുറ്റം;  ആരോപണ വിധേയനായ ഡിഐജി എ.വി. ജോർജ് കേസിൽ സാക്ഷി; കേസ് വിചാരണ എറണാകുളം സെഷൻസ് കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എസ്‌ഐ ജി.എസ് ദീപക് ഉൾപ്പെടെ നാലുപേർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോർജ് ചെറിയാനാണ് പറവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പറവൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2018 ഏപ്രിൽ ഒൻപതിന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. മർദ്ദനത്തിൽ ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് ശ്രീജിത്ത് മരിച്ചത്. കേസിൽ ആരോപണ വിധേയനായ ഡിഐജി എ.വി. ജോർജ് സാക്ഷിയാണ്.

കേസിൽ ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ഒമ്പത് പ്രതികളുള്ള കുറ്റപത്രത്തിൽ അന്ന് വരാപ്പുഴ എസ്‌ഐ ആയിരുന്ന ദീപക് അടക്കം നാലു പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. റൂറൽ ടാസ്‌ക് ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികൾ. വടക്കൻ പറവൂർ സിഐയായിരുന്ന ക്രിസ്പിൻ സാം ആണ് അഞ്ചാം പ്രതി. അന്ന് ആലുവ റൂറൽ എസ്‌പിയായിരുന്ന എ.വി. ജോർജ് കേസിൽ 98ാം സാക്ഷിയാണ്. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളും ദൃക്‌സാക്ഷി മൊഴികളുമുണ്ടെന്ന് പ്രോസിക്യൂട്ടർ പി ജി മനു പറഞ്ഞു.

2018 ഏപ്രിൽ 9ന് രാത്രി വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തുകൊലപ്പെടുത്തിയെന്നാണ് കേസ്. ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ്‌പിയായിരുന്ന എവി ജോർജിന്റെ പ്രത്യേക സ്‌ക്വാഡായ റൂറൽ ടൈഗർ ഫോഴ്‌സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. കുറ്റപത്രം സമർപ്പിക്കപ്പെട്ടതോടെ വിചാരണ ഉടൻ ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാകും വിചാരണ നടപടികൾ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP