Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്: പ്രതി ബിജുലാലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; ട്രഷറിയിലും ബാങ്കുകൾക്കും പുറമേ ബിജുലാൽ നേരത്തെ ജോലി ചെയ്ത കോട്ടയം, വയനാട് ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും; കേസിൽ ഭാര്യയുടെ പങ്ക് വ്യക്തമാക്കാൻ ബിജുവിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്: പ്രതി ബിജുലാലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; ട്രഷറിയിലും ബാങ്കുകൾക്കും പുറമേ ബിജുലാൽ നേരത്തെ ജോലി ചെയ്ത കോട്ടയം, വയനാട് ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും; കേസിൽ ഭാര്യയുടെ പങ്ക് വ്യക്തമാക്കാൻ ബിജുവിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജു ലാലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വഞ്ചിയൂർ ട്രഷറി, വിവിധ ബാങ്കുകൾ എന്നിവടങ്ങളിൽ ബിജുലാലിനെ കൊണ്ട് തെളിവെടുപ്പ് നടത്തും. ബിജുലാൽ നേരത്തെ ജോലി ചെയ്തിട്ടുള്ള കോട്ടയം, വയനാട് ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതുകൂടാതെ കേസിലെ രണ്ടാം പ്രതിയായ ബിജുവിന്റെ ഭാര്യയുടെ പങ്കിനെ കുറിച്ച് വ്യക്തമാകണമെങ്കിൽ ബിജു ലാലിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പ്രത്യേക സംഘം പറഞ്ഞു.

വഞ്ചിയൂർ ട്രഷറിയിൽ നിന്നും 2,73,99,000 ബിജു ലാൽ തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്. തുടരന്വേഷണത്തിൽ ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത് 73 ലക്ഷമാണെന്ന് കണ്ടെത്തി. ബാക്കി പണം ബിജു ലാലിന്റെയും കേസിലെ രണ്ടാം പ്രതിയായ സിമിയുടെയും അക്കൗണ്ടുകളിലുണ്ടെന്നും കണ്ടെത്തി. മാത്രമല്ല ട്രഷറിയിൽ മൂന്നു മാസം മുമ്പ് നടന്ന മോഷണം നടത്തിയത് ബിജു ലാലാണെന്നറിഞ്ഞിട്ടും നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ച സംഭവിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഴിമതി നിരോധ നിയമപ്രകാരം ട്രഷറിയിലെ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് എത്തി ചേർന്നിരിക്കുന്നത്.

Stories you may Like

പ്രൊഡക്ഷൻ വാറണ്ടയച്ച് പ്രതിയെ ജയിലിൽ നിന്നും വരുത്തിയാണ് പ്രതിയെ കസ്റ്റഡി നൽകിയത്. കോവിഡ് പരിശോധന ഫലം നെഗറ്റീവായതിനാലും പ്രതി മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യവാനെന്നും ബോധ്യമായതിനാലുമാണ് കസ്റ്റഡി നൽകുന്നതെന്നും കസ്റ്റഡി ഉത്തരവിൽ കോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ചിന്റെ അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യം കോടതി തള്ളിയാണ് മൂന്നു ദിവസത്തെ കസ്റ്റഡി നൽകിയത്.

പ്രതിയെ സൈബർ സെൽ വിദഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് പ്രതി സാമ്പത്തിക തട്ടിപ്പു കൃത്യം ചെയ്ത മോഡസ് ഓപ്പറാന്റി (കുറ്റകൃത്യം ചെയ്ത രീതി) പ്രതിയെക്കൊണ്ടു ചെയ്യിപ്പിക്കാനും പണം ട്രാൻസ്ഫർ ചെയ്ത കോട്ടയം ട്രഷറിയിൽ കൊണ്ടുപോകാനുമായാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. എന്നാൽ കസ്റ്റഡി അപേക്ഷയെ പ്രതിയുടെ അഭിഭാഷകൻ അഡ്വ. പൂന്തുറ സോമൻ എതിർത്തു. അന്വേഷണം പ്രായോഗികമായി പൂർത്തിയായെന്നും വെറും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ള കസ്റ്റഡി അപേക്ഷയാണെന്നും വാദിച്ചു. തുടർന്നാണ് അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യം തള്ളി കോടതി മൂന്നു ദിവസം നൽകിയത്.

പ്രതി സമർപ്പിച്ചിരുന്ന ജാമ്യ ഹർജി പ്രതിയെ കസ്റ്റഡിയിൽ നിന്നും തിര്യെ കോടതിയിൽ കൊണ്ടു വന്ന ശേഷം പരിഗണിക്കും. ജാമ്യഹർജിയിൽ സർക്കാർ നിലപാട് ഓഗസ്റ്റ് 10 ന് അറിയിക്കാൻ മജിസ്ട്രേട്ട് ലെനി തോമസ് കുരാകർ ഉത്തരവിട്ടിരുന്നു. തന്നെ പൊലീസ് തെറ്റിദ്ധരിച്ച് കളവായി കേസിൽ ഉൾപ്പെടുത്തിയതാണ്. താൻ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ബിജുലാൽ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി. തന്റെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. തന്നെ ജാമ്യത്തിലേൽക്കാൻ മതിയായ ജാമ്യക്കാർ ഹാജരുള്ളതാണ്. താൻ ഒളിവിൽ പോവുകയോ തെളിവ് നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല. കോടതി കൽപ്പിക്കുന്ന ഏതു വ്യവസ്ഥയും പാലിക്കാൻ താൻ തയ്യാറാണ്. തന്നെ ജാമ്യത്തിൽ വിട്ടയക്കുന്ന പക്ഷം കോടതി കൽപ്പിക്കുന്ന സ്ഥലത്തും സമയത്തും കൃത്യമായി ഹാജരായിക്കൊള്ളാമെന്നും കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP