Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേറ്റ് ദീപാ മോഹനോട് വിശദീകരണം തേടി കേരള ബാർ കൗൺസിൽ; അഭിഭാഷകയെന്നുള്ള എൻറോൾമെന്റ് റദ്ദാക്കാത്തതിന്റെ കാരണം വിശദീകരിക്കണം; എൻറോൾമെന്റ് സസ്പെൻഡ് ചെയ്യണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണു പരാതി; ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് ബാർ കൗൺസിൽ

വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേറ്റ് ദീപാ മോഹനോട് വിശദീകരണം തേടി കേരള ബാർ കൗൺസിൽ;  അഭിഭാഷകയെന്നുള്ള എൻറോൾമെന്റ് റദ്ദാക്കാത്തതിന്റെ കാരണം വിശദീകരിക്കണം; എൻറോൾമെന്റ് സസ്പെൻഡ് ചെയ്യണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണു പരാതി; ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് ബാർ കൗൺസിൽ

മറുനാടൻ മലയാളി ബ്യൂറോ

വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേറ്റ് ദീപാ മോഹനോട് കേരള ബാർ കൗൺസിൽ വിശദീകരണം തേടി കേരള ബാർ കൗൺസിൽ. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ ചേംബറിൽ തടഞ്ഞുവച്ച ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ദീപ മോഹനൻ എൻറോൾമെന്റ് (സന്നദ്) റദ്ദ് ചെയ്യാത്തതിന്റെ കാരണം തേടിയാണ് കേരള ബാർ കൗൺസിൽ രം​ഗത്തെത്തിയത്. ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ച സാഹചര്യത്തിൽ അഭിഭാഷക എൻറോൾമെന്റ് സസ്പെൻഡ് ചെയ്യാതിരുന്നത് ആവശ്യപ്പെട്ടു.

മജിസ്ട്രേറ്റ് എൻറോൾമെന്റ് സസ്പെൻഡ് ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം ബാർ അസോസിയേഷൻ ഉൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. അഭിഭാഷകർ മറ്റേതെങ്കിലും തൊഴിൽ നേടിയാൽ അക്കാര്യം ബാർ കൗൺസിലിൽ അറിയിച്ച് എൻറോൾമെന്റ് സസ്പെൻഡ് ചെയ്യണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണു പരാതി.

അതേസമയം, വഞ്ചിയൂർ കോടതിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നു ബാർ കൗൺസിൽ ആവശ്യപ്പെട്ടു. അഭിഭാഷകരും മജിസ്ട്രേറ്റുമാരും തമ്മിൽ ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടായാൽ പരിഹാരം കാണുന്നതിനു ഹൈക്കോടതി ജഡ്ജി, ബാർ കൗൺസിൽ ചെയർമാൻ തുടങ്ങിയവരുൾപ്പെട്ട ഒരു സമിതിയുണ്ടാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഇക്കാര്യങ്ങൾക്കായി ബാർ കൗൺസിൽ പ്രതിനിധികളും അഡ്വക്കേറ്റ് ജനറലും തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ കണ്ടു ചർച്ച നടത്താനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP