Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസ്: മുന്മന്ത്രി വി എസ്.ശിവകുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 56 പ്രാമാണിക രേഖകൾ; ബിനാമി എന്ന് സംശയിക്കുന്ന ശാന്തിവിള രാജേന്ദ്രന്റെ വീട്ടിൽ നിന്നും 72 രേഖകളും; സെർച്ച് റിപ്പോർട്ട് കോടതിയിൽ; ബാങ്ക് അക്കൗണ്ടും ലോക്കറും മരവിപ്പിച്ചു

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസ്: മുന്മന്ത്രി വി എസ്.ശിവകുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 56 പ്രാമാണിക രേഖകൾ; ബിനാമി എന്ന് സംശയിക്കുന്ന ശാന്തിവിള രാജേന്ദ്രന്റെ വീട്ടിൽ നിന്നും 72 രേഖകളും; സെർച്ച് റിപ്പോർട്ട് കോടതിയിൽ; ബാങ്ക് അക്കൗണ്ടും ലോക്കറും മരവിപ്പിച്ചു

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: മുൻ ആരോഗ്യ - ദേവസ്വം മന്ത്രി വി എസ്. ശിവകുമാർ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതികളുടെ വസതികൾ വിജിലൻസ് റെയ്ഡ് ചെയ്തിന്റെ സെർച്ച് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഒന്നാം പ്രതി ശിവകുമാറിന്റെ ശാസ്തമംഗലത്തെ ശ്രീരാഗം സി-17 വീടും രണ്ടാം പ്രതി ശാന്തിവിള രാജേന്ദ്രൻ , മൂന്നാം പ്രതി ഡ്രൈവർ ഷൈജു ഹരൻ എന്നിവരുടെ വീടുകളും , നാലാം പ്രതി എൻ.എസ്. ഹരികുമാറിന്റെ രണ്ടു വസതികളും റെയ്ഡ് ചെയ്തതിന്റെ വിശദ റിപ്പോർട്ടാണ് സമർപ്പിച്ചത്.

മന്ത്രി ശിവകുമാറിന്റെ വീട്ടിൽ നിന്നും 56 പ്രാമാണിക രേഖകൾ കണ്ടെടുത്തതായി സെർച്ച് റിപ്പോർട്ടിൽ പറയുന്നു. വസ്തുവിന്റെ പ്രമാണം , വീടിന് ആഡംബര നികുതി അടച്ച രേഖകൾ , മകളുടെ വിസാ രേഖകൾ , വിദ്യാഭ്യാസ ഫീസടച്ച രേഖകൾ , വാഹനത്തിന്റെ രേഖകൾ തുടങ്ങിയവ സെർച്ച് ലിസ്റ്റ് തയ്യാറാക്കി ബന്തവസ്സിലെടുത്ത് കോടതിയിൽ ഹാജരാക്കി. ബിനാമിയെന്നാനാരോപിക്കുന്ന ശാന്തി വിള രാജേന്ദ്രന്റെ വീട്ടിൽ നിന്ന് 72 രേഖകൾ കണ്ടെടുത്തു. അവയിൽ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി വാങ്ങിയ 13 സ്ഥാവര വസ്തുക്കളുടെ വിലയാധാരങ്ങൾ ഉൾപ്പെടുന്നു. വിദേശത്ത് നടത്തിയ പണമിടപാടിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. മൂന്നാം പ്രതി ഡ്രൈവർ ഷൈജു ഹരന്റെ വീട്ടിൽ നിന്നും 18 രേഖകൾ കണ്ടെടുത്തു. പണം കടം കൊടുത്തതിന്റെ രേഖകൾ ,ബാങ്ക് പാസ് ബുക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അതേ സമയം ശിവകുമാറിന്റെ ബാങ്ക് അക്കൗണ്ടും ലോക്കറും മരവിപ്പിക്കാൻ ക്രിമിനൽ നടപടി ക്രമത്തിന്റെ വകുപ്പ് 102 പ്രകാരം വിജിലൻസ് ബാങ്കധികൃതർക്ക് നോട്ടീസ് നൽകി. ലോക്കർ തുറന്ന് പരിശോധിക്കാൻ വിജിലൻസ് കോടതിയുടെ അനുമതി തേടി അപേക്ഷ സമർപ്പിച്ചു.

നാലാം പ്രതി ഹരികുമാറിന്റെ ഇരുനിലയുള്ള പുളിമൂട് വീട്ടിന്റെ താഴത്തെ നിലവാടകക്ക് കൊടുത്തിതിരിക്കുന്നതിന്റെ വാടക കരാർ കോടതിയിൽ ഹാജരാക്കി. ഇയാളുടെ വഞ്ചിയൂർ ഇരുനില വീട്ടിൽ ബന്ധു താമസിക്കുന്നതായും സെർച്ച് റിപ്പോർട്ടിൽ പറയുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 94 പ്രകാരമാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ച് കോടതിയിൽ നിന്നു പരിശോധന വാറണ്ട് വിജിലൻസ് വാങ്ങിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP