Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതൃഭൂമി ലേഖകൻ ഉണ്ണിത്താൻ വധശ്രമക്കേസിൽ ഡിവൈഎസ്‌പി അബ്ദുൾ റഷീദ് കുറ്റവിമുക്തൻ; കുറ്റാരോപിതനെതിരെ മാപ്പ് സാക്ഷി നൽകിയ മൊഴി നില നിൽക്കുന്നതല്ലെന്ന് സിബിഐ കോടതി; തിരിച്ചടിയായത് കണ്ടെയ്‌നർ സന്തോഷ് റഷീദിനെതിരെ നൽകിയ മൊഴി കളവാണെന്ന സിബിഐ വിലയിരുത്തൽ

മാതൃഭൂമി ലേഖകൻ ഉണ്ണിത്താൻ വധശ്രമക്കേസിൽ ഡിവൈഎസ്‌പി അബ്ദുൾ റഷീദ് കുറ്റവിമുക്തൻ; കുറ്റാരോപിതനെതിരെ മാപ്പ് സാക്ഷി നൽകിയ മൊഴി നില നിൽക്കുന്നതല്ലെന്ന് സിബിഐ കോടതി; തിരിച്ചടിയായത് കണ്ടെയ്‌നർ സന്തോഷ് റഷീദിനെതിരെ നൽകിയ മൊഴി കളവാണെന്ന സിബിഐ വിലയിരുത്തൽ

പി നാഗരാജ്

തിരുവനന്തപുരം: മാതൃഭൂമി കൊല്ലം റിപ്പോർട്ടറായ വി.ബി.ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ഡിവൈഎസ്‌പി അബ്ദുൾ റഷീദ് കുറ്റക്കാരനല്ലെന്ന് കണ്ട് തിരുവനന്തപുരം സി ബി ഐ കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചു. റഷീദിനെതിരെ മാപ്പ് സാക്ഷി നൽകിയ മൊഴി നില നിൽക്കുന്നതല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ജഡ്ജി ജെ. നാസർ പ്രതിയെ കുറ്റവിമുക്തനാക്കിയത്.

കേസ് ആദ്യം അന്വേഷിച്ച് ചില പ്രതികളെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിപിയായിരുന്ന റഷീദാണ്. സി ബി ഐ അന്വേഷണം ഏറ്റെടുത്തപ്പോൾ മുഖ്യപ്രതിയായ കണ്ടെയ്‌നർ സന്തോഷിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു. ഇയാളെ സിബിഐ ചോദ്യം ചെയ്തപ്പോൾ റഷീദിനും കേസിൽ പങ്കുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ റഷീദിനെ പ്രതിയാക്കി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ടുള്ള പൊലീസുകാരനായ ബാബു കുമാർ വധശ്രമ കേസും സിബിഐ അന്വേഷിച്ചു.

ഈ അന്വേഷണത്തിൽ കണ്ടെയ്‌നർ സന്തോഷ് റഷീദിനെതിരെ നൽകിയ മൊഴി കളവാണെന്ന് സിബിഐക്ക് തെളിവുകൾ ലഭിച്ചു. ഇത് കണക്കിലെടുത്ത് റഷീദിനെതിരെ തെളിവില്ലെന്ന് കാണിച്ച് സി ബി ഐ റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്നെ കുറ്റവിമുക്തമാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി അനുവദിക്കുകയായിരുന്നു.

2011 ഏപ്രിൽ 16-നാണ് കൊല്ലം മാതൃഭൂമി യൂണിറ്റ് ഓഫീസിൽ നിന്ന് മടങ്ങുന്നവഴി ശാസ്താംകോട്ട ജങ്ഷനിൽവച്ച് ഉണ്ണിത്താൻ ആക്രമിക്കപ്പെട്ടത്. പ്രതികൾക്കെതിരേ വാർത്ത നൽകിയതാണ് ആക്രമിക്കപ്പെടാൻ കാരണം. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സിബിഐ.ക്കു വിട്ടത്. ഡിവൈ.എസ്‌പി.മാരായ സന്തോഷ് നായരും അബ്ദുൾ റഷീദും ഉൾപ്പെടെ എട്ടുപേരെ പ്രതിചേർത്താണ് സിബിഐ. ആദ്യകുറ്റപത്രം നൽകിയത്.

ആദ്യം സിബിഐ. ചെന്നൈ യൂണിറ്റാണ് കേസന്വേഷിച്ചത്. ഒട്ടേറെപ്പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും കാട്ടി ഉണ്ണിത്താൻ പിന്നീട് തിരുവനന്തപുരം സിബിഐ. കോടതിയെ സമീപിച്ചു. തുടർന്ന് തുടരന്വേഷണം സിബിഐ. തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുത്തു. തുടരന്വേഷണത്തിൽ രണ്ടുപേരെക്കൂടി അറസ്റ്റുചെയ്തു. കേസിൽ പ്രതിചേർക്കപ്പെട്ട ഒരു ഡിവൈ.എസ്‌പി.യുടെ സസ്പെൻഷൻ റദ്ദാക്കി സർവീസിലെടുത്തിട്ടും സിബിഐ. എതിർത്തില്ലെന്ന് ആരോപണമുണ്ട്. ഉണ്ണിത്താനെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്നുകരുതുന്ന ഹാപ്പി രാജേഷും പിന്നീട് കൊല്ലപ്പെട്ടു. ഈ കേസിൽ ഒന്നാംപ്രതിയായ കണ്ടെയ്നർ സന്തോഷ്, ഉണ്ണിത്താൻ വധശ്രമക്കേസിൽ മാപ്പുസാക്ഷിയാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP