Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരം'; മുൻഉത്തരവ് കേന്ദ്രസർക്കാരിനെ കേൾക്കാതെ നൽകിയത്; രണ്ടംഗബെഞ്ച് ഗുരുതരമായ തെറ്റ് വരുത്തിയെന്നും സുപ്രീംകോടതി

'നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരം'; മുൻഉത്തരവ് കേന്ദ്രസർക്കാരിനെ കേൾക്കാതെ നൽകിയത്;  രണ്ടംഗബെഞ്ച് ഗുരുതരമായ തെറ്റ് വരുത്തിയെന്നും സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: നിരോധിത സംഘടനയിൽ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താൽ യുഎപിഎ ചുമത്താൻ ആകില്ലെന്ന മുൻ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കുറ്റകൃത്യത്തിൽ ഏർപ്പെട്ടില്ലെങ്കിലും നിരോധിത സംഘടനയിൽ അംഗത്വമുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കാമെന്ന യുഎപിഎ നിയമത്തിലെ സെക്ഷൻ 10 എ (1) വകുപ്പ് സുപ്രീം കോടതി ശരിവച്ചു. ഈ വകുപ്പ് ഭരണഘടനയുടെ 19 (1)(എ), 19 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011 ലെ വിധിക്കെതിരെ കേന്ദ്രം നൽകിയ പുനഃപരിശോധന ഹർജിയിലാണ് സുപ്രീം കോടതി വിധി. നിരോധിത സംഘടനകളിലെ സജീവ പ്രവർത്തകർക്ക് എതിരെ മാത്രമേ പ്രോസിക്യുഷൻ നടപടികൾ പാടുള്ളൂവെന്നും, അംഗത്വം ഉണ്ടെന്ന കാരണത്താൽ കേസ് എടുക്കാൻ കഴില്ലെന്നുമായിരുന്നു 2011 ൽ സുപ്രീം കോടതി വിധിച്ചിരുന്നത്.

രണ്ടംഗ ബെഞ്ചിന്റെ വിധി റദ്ദാക്കിയ ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ നിയമത്തിലെ സെക്ഷൻ 10 എ (1) വകുപ്പ് ശരിവയ്ക്കുകയായിരുന്നു. മുൻഉത്തരവ് കേന്ദ്രസർക്കാരിനെ കേൾക്കാതെയാണ് നല്കിയതെന്നും കോടതി നീരീക്ഷിച്ചു. നേരത്തെ വിധി പറഞ്ഞ രണ്ടംഗബെഞ്ച് ഗുരുതരമായ തെറ്റ് വരുത്തിയെന്നു കോടതി നീരീക്ഷിച്ചു. 2014ലാണ് രണ്ടംഗ ബെഞ്ച് വിധിക്കെതിരെ കേന്ദ്രം നൽകിയ അപേക്ഷ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.

അമേരിക്കൻ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ അന്ധമായി പിന്തുടർന്ന് സുപ്രീം കോടതി ഉത്തരവുകൾ ഇറക്കരുതെന്ന് എന്നായിരുന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും, അതിനാൽ അമേരിക്കൻ ഭരണഘടനയും, വിധികളും അടിസ്ഥാനമാക്കി മൗലിക അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവിറക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

ഭീകര വിരുദ്ധ നിയമമായ ടാഡയിലെ വ്യവസ്ഥ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 2011 ൽ വിധി പ്രസ്താവിച്ചത്. ജാമ്യം ആവശ്യപ്പെട്ടും, ശിക്ഷയ്ക്കെതിരെയും നൽകിയ രണ്ട് വ്യത്യസ്ത ഹർജികൾ പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നത്. എന്നാൽ ഈ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ വാദം കേട്ടിരുന്നില്ലെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ടാഡ നിയമത്തിലെ വകുപ്പും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP